Ariyathe Ariyathe (From "Ravanaprabhu" ) [Duet]

അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ
അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതല്പത്തിലമരാൻ വാ

ഇതൊരമരഗന്ധർവ യാമം
ഇതൊരനഘ സംഗീത സല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം
അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതല്പത്തിലമരാൻ വാ

നീലശൈലങ്ങൾ നേർത്ത മഞ്ഞാലെ
നിന്നെ മൂടുന്നുവോ
രാജഹംസങ്ങൾ നിന്റെ പാട്ടിന്റെ
വെണ്ണയുണ്ണുന്നുവോ
പകുതി പൂക്കുന്ന പാരിജാതങ്ങൾ
പ്രാവു പോൽ നെഞ്ചിലമരുന്നോ
മുറുകി നിൽക്കുന്ന നിന്റെ യൗവ്വനം
രുദ്രവീണായ് പാടുന്നു
നീ ദേവശില്പമായ് ഉണരുന്നു

ഇതൊരമരഗന്ധർവ യാമം
ഇതൊരനഘ സംഗീത സല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാംയാമം

അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതല്പത്തിലമരാൻ വാ

വാർമൃദംഗാദി വാദ്യ വൃന്ദങ്ങൾ
വാനിലുയരുന്നുവോ
സ്വർണ്ണ കസ്തൂരി കനക കളഭങ്ങൾ
കാറ്റിലുതിരുന്നുവോ

അരിയ മാൻപേട പോലെ നീയെന്റെ-
അരികെ വന്നൊന്നു നിൽക്കുമ്പോൾ
മഴയിലാടുന്ന ദേവദാരങ്ങൾ
മന്ത്രമേലാപ്പു മേയുമ്പോൾ
നീ വനവലാകയായ് പാടുന്നു
ഇതൊരമരഗന്ധർവ യാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം

അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതല്പത്തിലമരാൻ വാ
ആ, ആ



Credits
Writer(s): Girish Puthenchery, Suresh Peters
Lyrics powered by www.musixmatch.com

Link