Vasantham Varnapookkuda (From “Narendran Makan Jayakanthan Vaka”)

ജും ജും ജും ജും.ജും ജും ജും ജും
ജും ജും ജും ജും. ജും ജും ജും ജും

വസന്തം വർണ്ണപ്പൂക്കുട ചൂടി
ഹൃദന്തം മായാനർത്തനമാടി
കുളിരരുവികൾ പാടി കുയിലുകൾ പാടി
എത്ര മനോഹരമാണെൻ സ്വപ്നം
നൃത്തം ചെയ്യും ഭൂമി
വസന്തം വർണ്ണപ്പൂക്കുട ചൂടി

ജും ജും ജും ജും.ജും ജും ജും ജും

ഇളം കാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം... പ്രണയഗീതം
ഇതൾ വിടർത്തും പൂവിലേതോ പൊൻ പരാഗം

ഇളം കാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം... പ്രണയഗീതം
ഇതൾ വിടർത്തും പൂവിലേതോ പൊൻ പരാഗം
മനതാരിൽ കിരുകിരുക്കും മധുരവികാരം
ചിറകില്ലാതെ പറന്നു പൊങ്ങും മൃദുലവികാരം

വസന്തം വർണ്ണപ്പൂക്കുട ചൂടി
ഹൃദന്തം മായാനർത്തനമാടി
കുളിരരുവികൾ പാടി
അരുവികൾ പാടി
കുയിലുകൾ പാടി
കുയിലുകൾ പാടി
എത്ര മനോഹരമാണെൻ സ്വപ്നം
നൃത്തം ചെയ്യും ഭൂമി
വസന്തം വർണ്ണപ്പൂക്കുട ചൂടി

സന്ധ്യയെന്തേ കുങ്കുമപ്പൂ ഒളിച്ചു വെച്ചു
നിലാവിന്റെ കാതിലാരോ മെല്ലെയോതി
സന്ധ്യയെന്തേ കുങ്കുമപ്പൂ ഒളിച്ചു വെച്ചു
നിലാവിന്റെ കാതിലാരോ മെല്ലെയോതി
കണ്ണുകളിൽ മിന്നി മിന്നി കാതരഭാവം
ഋതുഭേദങ്ങൾ കനിഞ്ഞു നൽകും തരളിതഭാവം

വസന്തം വർണ്ണപ്പൂക്കുട ചൂടി
ഹൃദന്തം മായാനർത്തനമാടി
കുളിരരുവികൾ പാടി, അരുവികൾ പാടി
കുയിലുകൾ പാടി, കുയിലുകൾ പാടി
എത്ര മനോഹരമാണെൻ സ്വപ്നം
നൃത്തം ചെയ്യും ഭൂമി



Credits
Writer(s): Johnson, Mullanezhy
Lyrics powered by www.musixmatch.com

Link