Alanjoriyana

അല ഞൊറിയണ തീരത്ത്, പുഴയൊഴുകണ നേരത്ത്
പാതി മൂളി ചൊന്ന കാറ്റേ ചൊല്ലൂ പയ്യാരം
കതിരുലയണ നേരം പോയ് വിള ചൊരിയണ കാലം പോയ്
ആരോ പാടും പാണപ്പാട്ടിൻ താളം പോയേ ഹൊയ്

നാടു വറ്റണു കുളിരൊഴുകിയ തോടുണങ്ങണ്
തളിരിലകളിൽ ചൂടു കത്തണ് മനമുരുകണ് ദൈവേ
നാടു വറ്റണു കുളിരൊഴുകിയ തോടുണങ്ങണ്
തളിരിലകളിൽ ചൂടു കത്തണ് മനമുരുകണ് ദൈവേ

ചിരി തൂകണ നേരം ചില നേരറിയാം
ഈ നാടിൻ മാറിൽ ചായും നേരം
മാനം നോക്കി പാടിത്തൂവാം സ്നേഹം
തിത്ത കിട തക്കതക്ക തിത്ത കിട തക്കതക്ക
തിത്ത കിട തക്കതരികിട താ

കൂടു നെയ്യണ കിളി കുറുകണ് കാടു പൂക്കണ മലനിരകളിൽ
തേനൊഴുക്കണേ ഇനിയുണരണ നാടേ, ഹോയ്
കൂടു നെയ്യണ കിളി കുറുകണ് കാടു പൂക്കണ മലനിരകളിൽ
തേനൊഴുക്കണേ ഇനിയുണരണ നാടേ

ചിരി തൂകണ നേരം ചില നേരറിയാം
ഈ നാടിൻ മാറിൽ ചായും നേരം
മാനം നോക്കി പാടിത്തൂവാം, സ്നേഹം
തിത്ത കിട തക്കതരികിട തിത്ത കിട തക്കതരികിട
തിത്ത കിട തക്കതരികിട താ

അല ഞൊറിയണ തീരത്ത്, പുഴയൊഴുകണ നേരത്ത്
പാതി മൂളി ചൊന്ന കാറ്റേ ചൊല്ലൂ പയ്യാരം
കതിരുലയണ നേരം പോയ് വിള ചൊരിയണ കാലം പോയ്
ആരോ പാടും പാണപ്പാട്ടിൻ താളം പോയേ ഹൊയ്



Credits
Writer(s): Bijibal, Tony Chittettukalam
Lyrics powered by www.musixmatch.com

Link