Varum Varum

ആ ആ
വരും വരും ഓരോ നാളുകള്
മായും ഓളമായി
തരും തരും ഓരോ നേരുകള്
നോവിന് ദാനമായി
ഇനി വരും നിമിഷങ്ങളും
അവയിലെ കനലാഴിയും
അറിഞ്ഞതാരാണാവോ
വരുമോ ഈ വഴി വെട്ടം
തരുമോ പൊന്തിരി വെട്ടം

കടമകള് കടലായ്
അതിനൊരു മറുകര തിരയെ
തിരകളിലുലയും
വെറുമൊരു കരിയിലയായ് മാറി
പുലരിയില് നിഴല് നീളുന്നു
പതിയെ ചെറുതാഴി തീരുന്നു
വരുമോ ഈ വഴി വെട്ടം
തരുമോ പൊന്തിരി വെട്ടം
ആ ആ
പടവുകള് പഴകും
പുതിയൊരു ചുവടിനു പരതും
മറവികള് പൊതിയും
മനസ്സിലെ കനലുകള് എരിയെ
അകലെയായ് കര കാണുന്നു
ചെറുമാരി പെയ്യുവതെന്നാവോ
വരുമോ ഈ വഴി വെട്ടം
തരുമോ പൊന്തിരി വെട്ടം
വരുമോ ഈ വഴി വെട്ടം
തരുമോ പൊന്തിരി വെട്ടം



Credits
Writer(s): Bijibal, Rafeeq Ahammed
Lyrics powered by www.musixmatch.com

Link