Parayan Maranna (From "Garshom")

പറയാൻ മറന്ന, പറയാൻ മറന്ന
പറയാൻ മറന്ന പരിഭവങ്ങൾ

പറയാൻ മറന്ന പരിഭവങ്ങൾ
പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ
സ്മരണകൾ തിരയായ് പടരും ജലധിയായ്
സ്മരണകൾ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവു പോൽ വിവശനായ്

പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ

അലയൂ നീ ചിരന്തനനായ്
അലയൂ നീ ചിരന്തനനായ്
സാന്ധ്യ മേഘമേ
നിവരുമപാരമീ മൂക വീഥിയിൽ
നിവരുമപാരമീ മൂക വീഥിയിൽ
പിരിയാതെ വിടരാതടർന്ന
വിധുര സുസ്മിതം

ഗ സഗനിസ പ
പനിസഗഗ സാനിസ ഗമപാ
ഗമപനിസ സാനിപമഗ നിപമഗ
എരിയുമേക താരകയായ് വഴി തെളിയ്ക്കയോ
പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ

പഴയൊരു ധനുമാസ രാവിൻ
മദ സുഗന്ധമോ
പഴയൊരു ധനുമാസ രാവിൻ
മദ സുഗന്ധമോ

തഴുകി ഹതാശമീ ജാലകങ്ങളിൽ
തഴുകി ഹതാശമീ ജാലകങ്ങളിൽ
പല യുഗങ്ങൾ താണ്ടി വരും
ഹൃദയ താപം

അതിരെഴാ മണൽക്കടലിൽ ചിറകടിയ്ക്കയോ
പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ
സ്മരണകൾ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവു പോൽ വിവശനായ്
പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ



Credits
Writer(s): Ramesh Narayanan, Rafeeque Ahammed
Lyrics powered by www.musixmatch.com

Link