Mounam Chorum

മൗനം ചോരും ഇടനെഞ്ചിൻ താളം
അതിൽ ഊറും തേന്മൊഴിയെ
മോഹം പൂകും ഈറൻ കാറ്റിൻ താളം
അതിൽ ചേരും പെൺമനമേ

മധു മാസ രാവിൽ
അലയുന്ന കാറ്റിൻ
കുളിരേകുമീയോർമ്മകൾ

കാതങ്ങൾ കാലം
കൈകോർത്തു നമ്മൾ
ഇനിയേഴു ജന്മങ്ങളിൽ

തീരാ യാമങ്ങൾ വരവായി
കനവിൻ മോഹങ്ങൾ കുളിരായി

മൗനം ചോരും ഇടനെഞ്ചിൻ താളം
അതിൽ ഊറും തേന്മൊഴിയെ
മോഹം പൂകും ഈറൻ കാറ്റിൻ താളം
അതിൽ ചേരും പെൺമനമേ

തീരങ്ങളിൽ ആയി ഞാൻ
അണയാം അലയായി
തണുവായി ഈ രാവിൽ
പൂമഴയായി പെയ്തോഴിയാം

തിര മെല്ലെ ചേരും
തീരം പാടും
ഈ പാട്ടിന് ഈണം കേൾക്കും
ആ കാണാ പൊൻകിളികൾ

കണ്ണിമകൾ ചൊല്ലും
കഥകൾ പറയും
നിൻ പീലി കണ്ണിന് ഓരം
പൊൻ വേളി കാലത്തിൽ

ഇനി എന്നെന്നും ഹിമമായി
പെയ്തൊഴിയുന്നീ വനിയിൽ

മൗനം ചോരും ഇടനെഞ്ചിൻ താളം
അതിൽ ഊറും തേന്മൊഴിയെ
മോഹം പൂകും ഈറൻ കാറ്റിൻ താളം
അതിൽ ചേരും പെൺമനമേ



Credits
Writer(s): Abhai Asokan
Lyrics powered by www.musixmatch.com

Link