Kaattil Ee Jaalakam (From “Ente Mezhuthiri Athazhangal”)

കാറ്റിലീ ജാലകം പാതി ചാരുന്നൂ
മുല്ലകള് പൂമണം തൂവി നിൽക്കുന്നൂ
ദേവദാരുവിനേ, മഞ്ഞുണർത്തുന്നു
മെഴുതിരി നാളമായി ശ്വാസമുലയുന്നൂ

കാറ്റിലീ ജാലകം പാതി ചാരുന്നൂ
മുല്ലകള് പൂമണം തൂവി നിൽക്കുന്നൂ

വിരികളിൽ വിതറുമീ മണിമലർ ചെമ്പകം
ഉടലുകൾ പൊതിയുവാൻ സുരഭിയാം കമ്പളം
നീഹാര നിഴലുകൾ ഉതിർന്നു വീഴവേ
ഈ രാവിൻ സൗഭഗം തുളുമ്പി നിന്നുവോ
നിലാനാളമാടി നിന്നുവോ

വെണ്ണിലാ വീഞ്ഞിലിൽ രാവുമലിയുന്നൂ
ചഞ്ചലം താരകൾ കണ്ണു ചിമ്മുന്നൂ

മഴവിരൽ തഴുകുമാ ഹരിതമാം സാനുവിൽ
കുതിരുമോ ശിലകളും ഹിമകണം പോലവേ
സൗവർണ്ണ ഭൂമിയെ തലോടി നീങ്ങുവാൻ
ആഷാഢമുകിലുകൾ ഇറങ്ങി വന്നുവോ
കിനാജ്വാലയാടി നിന്നുവോ

തെരുതെരെ നനനനെ മഞ്ഞു വീഴുന്നു
വെണ്ണിലാ വീഞ്ഞിലിൽ രാവുമലിയുന്നു

ദേവദാരുവിനേ, മഞ്ഞുണർത്തുന്നു
മെഴുതിരി നാളമായി ശ്വാസമുലയുന്നൂ
കാറ്റിലീ ജാലകം പാതി ചാരുന്നൂ
മുല്ലകള് പൂമണം തൂവി നിൽക്കുന്നൂ



Credits
Writer(s): S Ahmed, M Jayachandran
Lyrics powered by www.musixmatch.com

Link