Manassu (From "Kunjeldho")

മനസ്സു നന്നാകട്ടെ മതമേതെങ്കിലമാകട്ടേ
മാനവ ഹൃത്തിൻ ചില്ലയിലാകെ മാൻപുകൾ വിടരട്ടേ
മനസ്സു നന്നാകട്ടെ മനസ്സു നന്നാകട്ടെ
മതമേതെങ്കിലുമാകട്ടേ
മാനവ ഹൃത്തിൻ ചില്ലയിലാകെ മാൻപുകൾ വിടരട്ടേ
മനസ്സു നന്നാകട്ടെ

മന്ദം മന്ദം
മധുര മഴയകമേ പെയ്തുവോ
ഓ തമ്മിൽ തമ്മിൽ അരികേ മിഴിയരികേ കണ്ടനാൾ
എന്റെ കരളിലെ കുഞ്ഞു കതകിനെ നിന്റെ ചിരി തഴുകീ
മഞ്ഞു മണികളിൽ എന്റെ പുലരികൾ
നിന്റെ മുഖം എഴുതീ കനവിൽ ഞാൻ ഒഴുകീ
മന്ദം മന്ദം മധുര മഴയകമേ പെയ്തുവോ
കണ്ണു കണ്ണാടിയായോ അതിലൂടെ എന്നുള്ളിലേ
വർണ്ണ സങ്കല്പമെല്ലാം ഒളി മിന്നി നീ കണ്ടുവോ
വെയിൽ അലയോടൊരു കളഭ നിലാ പുഴ കലരുകയാണിവിടെ
അതിരുകൾ മാഞ്ഞിടും അതിശയമാണിരു ഹൃദയ കലം നിറയെ

ദൂരേ ദൂരേ അതിരോളം പോകും യാത്ര കഴിവോളം
നിഴലാവാൻ നീയുണ്ടെൻ ചാരേ

കുഞ്ഞു മഞ്ചാടി പോലെ ദിനം എണ്ണി നീക്കുന്നു നാം
കൗതുക ചെപ്പിനുള്ളിൽ നിധിയാക്കി വെക്കുന്നു നാം
ഇനി ഇതു പോൽ പല നിമിഷവുമീ വഴി പടവുകൾ ഏറി വരും
കളിചിരി തീർത്തൊരു കവിതകൾ നാം പകലിതളുകളിൽ എഴുതും
ദൂരേ ദൂരേ അതിരോളം പോകും യാത്ര കഴിവോളം
നിഴലാവാൻ നീയുണ്ടെൻ ചാരേ

മന്ദം മന്ദം മധുര മഴയകമേ പെയ്തുവോ
ഓ തമ്മിൽ തമ്മിൽ അരികേ മിഴിയരികേ കണ്ടനാൾ
എന്റെ കരളിലെ കുഞ്ഞു കതകിനെ നിന്റെ ചിരി തഴുകീ
മഞ്ഞു മണികളിൽ എന്റെ പുലരികൾ നിന്റെ മുഖമെഴുതീ
കനവിൽ ഞാൻ ഒഴുകീ



Credits
Writer(s): Santhosh Varma, Shaan Rahman
Lyrics powered by www.musixmatch.com

Link