Arikathoru Poovadi

അരികത്തവളൊരു സൗരഭ്യം
അകലത്തഴകിൻ പാരമ്യം
അരികത്തവളൊരു സൗരഭ്യം
അകലത്തഴകിൻ പാരമ്യം
അരികിലും അകലെയും എൻ
പ്രിയയെന്നുംമൊരു അനുപമ സുന്ദരലാവണ്യം
അനുപമ സുന്ദരലാവണ്യം
അരികത്തവളൊരു സൗരഭ്യം
അകലത്തഴകിൻ പാരമ്യം

അരികത്തസുലഭ പൂക്കൾ വിരിയും
അവളൊരു പൂവാടി
അരികത്തസുലഭ പൂക്കൾ വിരിയും
അവളൊരു പൂവാടി
അവളെത്തഴുകാൻ അവളിൽ നിറയാൻ
അവസരം എകു ജഗദീശാ
അവളെത്തഴുകാൻ അവളിൽ നിറയാൻ
അവസരം എകു ജഗദീശാ
അവസരം എകു ജഗദീശാ

അരികത്തവളൊരു സൗരഭ്യം
അകലത്തഴകിൻ പാരമ്യം
അരികിലും അകലെയും എൻ
പ്രിയയെന്നുംമൊരു അനുപമ സുന്ദരലാവണ്യം
അനുപമ സുന്ദരലാവണ്യം
അരികത്തവളൊരു സൗരഭ്യം
അകലത്തഴകിൻ പാരമ്യം

അകലെ അമ്പിളി വിടരും ഗഗനം
അവളൊരു പൂമാനം
അകലെ അമ്പിളി വിടരും ഗഗനം
അവളൊരു പൂമാനം
അവളുടെ ചാരുത അകമേ നുകരാൻ
അനുമതി നൽകു പരമേശാ
അവളുടെ ചാരുത അകമേ നുകരാൻ
അനുമതി നൽകു പരമേശാ
അനുമതി നൽകു പരമേശാ

അരികത്തവളൊരു സൗരഭ്യം
അകലത്തഴകിൻ പാരമ്യം
അരികിലും അകലെയും എൻ
പ്രിയയെന്നുംമൊരു അനുപമ സുന്ദരലാവണ്യം
അനുപമ സുന്ദരലാവണ്യം
അരികത്തവളൊരു സൗരഭ്യം
അകലത്തഴകിൻ പാരമ്യം



Credits
Writer(s): Dr. M Pushpangadhan, Vidyadharan Master
Lyrics powered by www.musixmatch.com

Link