Oru Rathri Koodi

ആ... ആ ആ... ആ
ആ ആ ആ ആ

ഒരു രത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയെ പറന്നെൻ അരികിൽ വരും
അഴകിന്റെ തൂവലാണു നീ
ഒരു രത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയെ പറന്നെൻ അരികിൽ വരും
അഴകിന്റെ തൂവലാണു നീ

പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികൾക്കു മുൻപിൽ ഇതളാർന്നു നീ പിരിയാനൊരുങ്ങി നിൽക്കയോ
പിരിയാനൊരുങ്ങി നിൽക്കയോ
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ
ഒരു രത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവേ

മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ട് കാതോർക്കവേ
ഒരു പാഴ്കിനാവിലുരുകുന്നൊരെൻ മനസിന്റെ പാട്ട് കേട്ടുവോ
മനസിന്റെ പാട്ട് കേട്ടുവോ
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ
ഒരു കുഞ്ഞുക്കാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം
ഒരു രത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയെ പറന്നെൻ അരികിൽ വരും
അഴകിന്റെ തൂവലാണു നീ



Credits
Writer(s): Vidyasagar, Gireesh Puthenchery
Lyrics powered by www.musixmatch.com

Link