PakalIravukal (From "Kurup")

പകലിരവുകളാം ഇരുകുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
കരകവിയുമൊരെൻ നിറഹൃദയമനദിക്കരയിലൂടൂടൽ പലവുരു കുതറും
തെരുവിതു പ്രണയം, മ്
അഴിയുന്നൊരിരുളേ, മ്
അലയുന്നൊരഴകേ, പൊൻപടമുറിയും
മുകിലുപോലിഴഞ്ഞുണരുക പകലായ്
തിരസാഗരമോതും അനുരാഗം
അതിലലിയുന്നൊരു വെൺതീരം
തരൂ സാഗരമേ നിൻ ലവണജലം
അഴിമുഖമാണു ഞാൻ ആ ജന്മം
വരൂ നീ, തൊടൂ നീ
വെറുമൊരു മണലിൻ തരിയാം ഇവളെ കടലിന്റെ കടലേ
പാരാവാരം പുലരുന്ന നേരം
ഒരു പെരുമീനായ് തെളിയാം ഞാൻ

പകലിരവുകളാം ഇരു കുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
തെരുവിതു പ്രണയം, മ്
അഴിയുന്നൊരിരുളേ, മ്
അലയുന്നൊരഴകേ
പൊൻപടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ്



Credits
Writer(s): Anwar Ali, Sushin Shyam
Lyrics powered by www.musixmatch.com

Link