Hey Nila Nila

ഹേയ് നിലാ നിലാ ഏതു വാനിലാ
താഴെ നിന്നെ ഞാൻ തിരഞ്ഞിരിപ്പൂ
പൂങ്കവിൾ തടം ഒരുമ്മ തേടവേ
തൂ വിരൽ തൊടാൻ വരില്ലേ

തരാതെ പോയതെല്ലാം
തരാൻ ഒരുങ്ങി നിന്നേ
കിനാവ് കണ്ടതെല്ലാം
നീ പാതിയായ് ഞാൻ പാതിയായ്
പങ്കിടാനൊരുങ്ങി നിന്നേ

ആഹാ ആഹാ ഈ രാവിൽ നാം
ചന്തം തേടി പിടഞ്ഞോ
ആഹാ ആഹാ കാറ്റും മഞ്ഞും
ഒന്നായ് ചേരാൻ പറഞ്ഞോ

ദൂരേ ഒളിഞ്ഞും തെളിഞ്ഞും
കുരുന്നു താരങ്ങൾ ചിമ്മും പോലേ
താനേ ഇണങ്ങി പിണങ്ങി തിളങ്ങി
വാഴാൻ മോഹം

പാടേ ദിനങ്ങൾ ഋതുക്കൾ
കടന്ന് പോകുന്നു നീളേ നീളേ
ഓരോ നിറങ്ങൾ സ്വരങ്ങൾ
നുകർന്നിടേണം നാമേ

നീ മേലെ ചാഞ്ഞുറങ്ങാൻ
കൈ മേലെ ഊഞ്ഞാൽ ആടാൻ
നോവെല്ലാം മൂടിവെക്കാൻ
നാണത്തിൻ വാതിൽ ചാരാം
ഇതാ നിനക്കു മുന്നിൽ
ഇവൾ ഇരിക്കണുണ്ട്

സദാ കുറുമ്പ് കൂടി
കൊണ്ടാടുവാൻ ഒന്നാകുവാൻ
ഇകരൾ തുടിക്കണുണ്ട്

ആഹാ ആഹാ ഈ രാവിൽ നാം
ചന്തം തേടി പിടഞ്ഞോ
ആഹാ ആഹാ കാറ്റും മഞ്ഞും
ഒന്നായ് ചേരാൻ പറഞ്ഞോ

ആഹാ ആഹാ ഈ രാവിൽ നാം
ചന്തം തേടി പിടഞ്ഞോ
ആഹാ ആഹാ കാറ്റും മഞ്ഞും
ഒന്നായ് ചേരാൻ പറഞ്ഞോ



Credits
Writer(s): Vinayak Sasikumar, Sanjay Sukumaran
Lyrics powered by www.musixmatch.com

Link