Ithaladarnnu Veezhum

ഇതളടർന്നു വീഴും മലരിൻ
ഇരുളടഞ്ഞ സ്വപ്നം പോലെ
ഇതളടർന്നു വീഴും മലരിൻ
ഇരുളടഞ്ഞ സ്വപ്നം പോലെ
നിനവിലെ നീലമുകിൽക്കുളിർ
നീരൊഴിഞ്ഞു മറഞ്ഞു മയങ്ങി
ഇതളടർന്നു വീഴും മലരിൻ
ഇരുളടഞ്ഞ സ്വപ്നം പോലെ

കര പറഞ്ഞ കണ്ണീർ കഥയിൽ
കരളു നീറിക്കടലുടൽ വിങ്ങി
കര പറഞ്ഞ കണ്ണീർ കഥയിൽ
കരളു നീറിക്കടലുടൽ വിങ്ങി
കിളിമകളുമരികെ മൂകം
കാണാതെ നിന്നു വിതുമ്പി
ഇതളടർന്നു വീഴും മലരിൻ
ഇരുളടഞ്ഞ സ്വപ്നം പോലെ

ഓർമ്മയിൽ മിന്നിമറഞ്ഞു
വിരിയുമധരമൊളിയും വാക്കും
ഓർമ്മയിൽ മിന്നിമറഞ്ഞു
വിരിയുമധരമൊളിയും വാക്കും
കടവിലെന്റെ മടിയിൽ മയങ്ങും
മകരനിലാ മലരായ് നീയും

ഇതളടർന്നു വീഴും മലരിൻ
ഇരുളടഞ്ഞ സ്വപ്നം പോലെ
ഇതളടർന്നു വീഴും മലരിൻ
ഇരുളടഞ്ഞ സ്വപ്നം പോലെ
നിനവിലെ നീലമുകിൽക്കുളിർ
നീരൊഴിഞ്ഞു മറഞ്ഞു മയങ്ങി



Credits
Writer(s): M Rajendran Nair
Lyrics powered by www.musixmatch.com

Link