Kunju Kunjali

കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരിരം രാരോ
ഉമ്മതൻ നെഞ്ചത്തൊരൂയല് വേണം
പാട്ടിൻറെ ഈണം കാതിലും വേണം
ചെല്ലക്കാറ്റേ വീശണം നീയും
തന്നന്നം താളത്തിൽ ചാരത്ത് വേണം
ഉണ്ണിപ്പൂവേ കൂട്ടിന് വേണം
ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരിരം രാരോ
കാരുണ്യ റബ്ബെൻറെ കൈകളിൽ തന്ന
മാണിക്യക്കല്ലേ മിഴിപൂട്ടുക പതിയെ
നാളത്തെ സൂര്യൻറെ ചേലൊത്ത രൂപം
മാനത്തിൻ മേലെ കണി കണ്ടിനിയുണരാൻ
നറു വെണ്ണിലാവേ
തഴുകാൻ വരില്ലേ താലോലം മെയ്യിൽ
എന്നോമൽ തങ്കത്തിൻ ചന്തങ്ങൾ കണ്ടേ
കണ്ണൊന്നു വയ്ക്കല്ലേ രാത്തിങ്കൽ പെണ്ണേ
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരിരം രാരോ
നേരൊക്കും ആണത്തം വാവയ്ക്ക് വേണം
വീറുള്ളിൽ വേണം കനിവുള്ളൊരു കരളും
നാടിന്ന് വേണ്ടുന്നോനാകേണം നീയും
മേഘങ്ങൾ തൊട്ട് മകനേയിനി വളര്
ചുവടൊന്നു വയ്ക്കേ
വിരലൊന്നു തന്നേ ഞാനില്ലേ കൂടെ
എന്നെന്നും കുഞ്ഞാലി വാഴട്ടെ മണ്ണിൽ
ഉമ്മയ്ക്ക് തന്നുണ്ണി പൊന്നുണ്ണിയല്ലേ
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരിരം രാരോ
ഉമ്മതൻ നെഞ്ചത്തൊരൂയല് വേണം
പാട്ടിൻറെ ഈണം കാതിലും വേണം
ചെല്ലക്കാറ്റേ വീശണം നീയും
തന്നന്നം താളത്തിൽ ചാരത്ത് വേണം
ഉണ്ണിപ്പൂവേ കൂട്ടിന് വേണം
ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം
ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം
രാരീരം രാരീരം രാരീരം രാരോ



Credits
Writer(s): B K Harinarayanan, Ronnie Raphael
Lyrics powered by www.musixmatch.com

Link