Akasham Pole

ആകാശം പോലെ, അകലെ അരികത്തായി
ഉയരെ ദൂരത്തോ, ഉയിരിൻ ചാരത്തോ
അനുരാഗ തീ എരിയുമ്പോൾ നാം
പുണരാതെ അറിയുന്ന മഴയുള്ള രാവിന്റെ കൊതിയാണ് നീ

തൂമഞ്ഞായി നിന്നു, വെയിലായി ഞാൻ വന്നു
ഒരു ശ്വാസകാറ്റിൽ പൊലിയാമെന്നോർത്തു
അകലാനോ കലരാനോ കഴിയാതെ നാം
ഇടനെഞ്ചിൽ വീഴുന്ന മലർവാക നിറമുള്ള കനാവാണ് നീ

വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽ
തിര നുര നെയ്യുന്ന തീരങ്ങളിൽ
പുലർകാലം പോരും വഴിയോരങ്ങളിൽ
ഓർക്കുവാനായി ഈ ഒരാൾ മാത്രം
പാതിയാത്മാവിൽ വീഞ്ഞുമായ് വന്നു
മഴയിലുമീ തീ ആളുന്നു
കര കാണാത്ത രാവിൽ
മറവികൾ തൊടുമോളിന്നോർമ്മയെ?

ആകാശം പോലെ,അകലെ അരികത്തായി
ഉയരെ ദൂരത്തോ, ഉയിരിൻ ചാരത്തോ
അനുരാഗതീയെരിയുമ്പോൾ നാം
അതിരറ്റ കാലത്തിൻ അലമേലെ ഒഴുകുന്ന ഇലകൾ നമ്മൾ



Credits
Writer(s): Rafeeq Ahammed, Sushin Shyam
Lyrics powered by www.musixmatch.com

Link