Manassu Manassinte

മനസ്സു മനസ്സിന്റെ കാതില് രഹസ്യങ്ങള്
മന്ത്രിയ്ക്കും മധുവിധുരാത്രി...
മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള്
നീഹാരമണിയുന്ന രാത്രി...
നീഹാരമണിയുന്ന രാത്രി...
മനസ്സു മനസ്സിന്റെ കാതില് രഹസ്യങ്ങള്
മന്ത്രിയ്ക്കും മധുവിധുരാത്രി...
മന്ത്രിയ്ക്കും മധുവിധുരാത്രി...

കതിരുപോലുള്ള നിന് താരുണ്യത്തിന്റെ
കദളീമുകുളങ്ങളില് വിരല്നഖപ്പാടുകള് ഞാന് തീര്ക്കും...
കതിരുപോലുള്ള നിന് താരുണ്യത്തിന്റെ
കദളീമുകുളങ്ങളില് വിരല്നഖപ്പാടുകള് ഞാന് തീര്ക്കും...
ഈ മലരില് മലര് പൂക്കും രാവില്... അപ്പോള്
മദനധനുസ്സുകള് ഒടിയും
എന്നില് നീ നീലസര്പ്പമായ് ഇഴയും...
സര്പ്പമായ് ഇഴയും...

മനസ്സു മനസ്സിന്റെ കാതില് രഹസ്യങ്ങള്
മന്ത്രിയ്ക്കും മധുവിധുരാത്രി മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള് നീഹാരമണിയുന്ന രാത്രി
നീഹാരമണിയുന്ന രാത്രി...
മനസ്സു മനസ്സിന്റെ കാതില് രഹസ്യങ്ങള്
മന്ത്രിയ്ക്കും മധുവിധുരാത്രി... മന്ത്രിയ്ക്കും മധുവിധുരാത്രി

കനകം പോലുള്ളൊരെന് യൗവ്വനത്തിന്റെ
കളഭകലശങ്ങളില് അനുരാഗലഹരികള് നീ നിറയ്ക്കും...
കനകം പോലുള്ളൊരെന് യൗവ്വനത്തിന്റെ
കളഭകലശങ്ങളില് അനുരാഗലഹരികള് നീ നിറയ്ക്കും
ഈ സിരകള് സിരകളെ പൊതിയുമ്പോള്... അപ്പോള്
ശൃംഗാരകാവ്യങ്ങള് എഴുതും
എന്നില് നീ ചൈത്രസുഗന്ധമായ് പടരും...
സുഗന്ധമായ് പടരും...

മനസ്സു മനസ്സിന്റെ കാതില് രഹസ്യങ്ങള്
മന്ത്രിയ്ക്കും മധുവിധുരാത്രി... മന്ത്രിയ്ക്കും മധുവിധുരാത്രി...



Credits
Writer(s): Bharanikkavu Sivakumar, R K Sekar
Lyrics powered by www.musixmatch.com

Link