Innale (Chithra)

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ് വിളക്കൂതിയില്ലെ
കാറ്റെന് മണ് വിളക്കൂതിയില്ലെ
കൂരിരുള് കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലെ
ഞാനിന്നൊറ്റക്കു നിന്നില്ലെ.
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ് വിളക്കൂതിയില്ലെ
കാറ്റെന് മണ് വിളക്കൂതിയില്ലെ
കൂരിരുള് കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലെ
ദൂരേ നിന്നും പിന് വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല.
കാണാക്കണ്ണീരിന് കാവലിന് നൂലിഴ ആരും തുടച്ചില്ല
ദൂരേ നിന്നും പിന് വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല.
കാണാക്കണ്ണീരിന് കാവലിന് നൂലിഴ ആരും തുടച്ചില്ല
ചന്ദനപ്പൊന് ചിതയില് എന്റെ അച്ഛനെരിയുമ്പോള്
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ.

ഇന്നലെ . ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ് വിളക്കൂതിയില്ലെ
കാറ്റെന് മണ് വിളക്കൂതിയില്ലെ
കൂരിരുള് കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലെ... ഒറ്റക്കു നിന്നില്ലെ

ഉള്ളിന്നുള്ളില് അക്ഷരപ്പൊട്ടുകള് ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള് കൈത്തന്നു കൂടെ വന്നു
ഉള്ളിന്നുള്ളില് അക്ഷരപ്പൊട്ടുകള് ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള് കൈത്തന്നു കൂടെ വന്നു
ജീവിത പാതകളില് ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്ന്നീടുമൊ
പുണ്യം പുലര്ന്നീടുമൊ.
ഇന്നലെ . ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ് വിളക്കൂതിയില്ലെ
കാറ്റെന് മണ് വിളക്കൂതിയില്ലെ...

Credits
Writer(s): M Jayachandran, Puthencherry Gireesh
Lyrics powered by www.musixmatch.com

Link