Thaamara Thonikal F

താമരത്തോണികൾ തെന്നലിൽ
ആടുന്ന പൂങ്കുളത്തിൽ മൂവന്തിക്കുങ്കുമ ചോലയിൽ
നീരാടും യാമങ്ങളിൽ
അരയന്ന പേടകളേ തിരയുന്നതെന്തേ ചിരം
തിരുവാതിരപ്പാട്ടിന്റെ താളങ്ങളോ
ഊരോടും പൂരാടക്കാറ്റിന്റെ ഈണങ്ങളോ
ആമ്പൽപരാഗമോ

താമരത്തോണികൾ തെന്നലിൽ
ആടുന്ന പൂങ്കുളത്തിൽ
മൂവന്തിക്കുങ്കുമ ചോലയിൽ നീരാടും യാമങ്ങളിൽ

ജാലക വാതിലിലൂടെ
പുളകങ്ങളെ നിങ്ങളെയും
ജാലക വാതിലിലൂടെ
പുളകങ്ങളെ നിങ്ങളെയും
നോക്കിയിരിയ്ക്കുമ്പോൾ എന്നുള്ളിൽ ഒരുപിടി ഓർമ്മകൾ കൂടണയും

പൊയ്പ്പോയ പൊന്നോണക്കാലങ്ങളിൽ ഞാനൊരോളമായിട്ടും

താമരത്തോണികൾ തെന്നലിൽ
ആടുന്ന പൂങ്കുളത്തിൽ
മൂവന്തിക്കുങ്കുമ ചോലയിൽ നീരാടും യാമങ്ങളിൽ

ഉത്രാടപ്പൂനിലാപ്പാലിൽ നിറമാലകൾ താരകങ്ങൾ
ഉത്രാടപ്പൂനിലാപ്പാലിൽ നിറമാലകൾ താരകങ്ങൾ
ഓണപ്പുടവകൾ നെയ്യുമ്പോൾ
തിരുമിഴി ചിമ്മിടും കതിർമഴയിൽ എൻജന്മനക്ഷത്ര സൗഭാഗ്യമേ ഒന്നു നീ വിരുന്നു വാ

താമരത്തോണികൾ തെന്നലിൽ
ആടുന്ന പൂങ്കുളത്തിൽ മൂവന്തിക്കുങ്കുമ ചോലയിൽ
നീരാടും യാമങ്ങളിൽ
അരയന്ന പേടകളേ തിരയുന്നതെന്തേ ചിരം
തിരുവാതിരപ്പാട്ടിന്റെ താളങ്ങളോ
ഊരോടും പൂരാടക്കാറ്റിന്റെ ഈണങ്ങളോ
ആമ്പൽപരാഗമോ

താമരത്തോണികൾ തെന്നലിൽ
ആടുന്ന പൂങ്കുളത്തിൽ
മൂവന്തിക്കുങ്കുമ ചോലയിൽ നീരാടും യാമങ്ങളിൽ



Credits
Writer(s): Bichu Thirumala, Ouseppachan Sir
Lyrics powered by www.musixmatch.com

Link