Ambadi Thumbi

അമ്പാടിത്തുമ്പി കുഞ്ഞും
പച്ചോലത്തത്ത പെണ്ണും
തുള്ളാട്ടം തുള്ളും നാടാണേ
മന്ദാരക്കൊമ്പിൻ മേലെ
രണ്ടാൾക്കും ആടിക്കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണേ

ഒരു പൂങ്കാറ്റിനൊപ്പം പാറും
അപ്പൂപ്പൻതാടിക്കൊപ്പം
ചെന്നാൽ ഈ അപ്പൂപ്പൻ കാവ്
മകരത്തിൽ ഒളിപൂക്കും
മലമേടിൻ അടിവാരം നറു
മഞ്ഞിൻ ചന്തം ചൂടും ഈ നാട്

അമ്പാടിത്തുമ്പി കുഞ്ഞും
പച്ചോലത്തത്ത പെണ്ണും
തുള്ളാട്ടം തുള്ളും നാടാണേ
മന്ദാരക്കൊമ്പിൻ മേലെ
രണ്ടാൾക്കും ആടിക്കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണേ

പുലരിയേകുന്ന മണിമാല
ചാർത്തി നിൽക്കുന്ന പൊൻപൂവ്
കണ്ണു വെട്ടിച്ചു കവരാനായ്
കുന്നിറങ്ങുന്ന തൂവെയില്

മേലത്തെക്കോവിൽ തേടി
മാനത്തെ കാർമേഘങ്ങൾ
സ്വാമിയ്ക്ക് കെട്ടും കെട്ടി പോകാറുണ്ടേ

അന്തിയ്ക്കു ദീപം വയ്ക്കാൻ
നക്ഷത്ര കന്നിക്കാരും
കർപ്പൂരത്തട്ടും കൊണ്ട്
പോകാറുണ്ടേ

ഹേ മകരത്തിൽ ഒളിപൂക്കും
മലമേടിൻ അടിവാരം നറു
മഞ്ഞിൻ ചന്തം ചൂടും ഈ നാട്

അമ്പാടിത്തുമ്പി കുഞ്ഞും
പച്ചോലത്തത്ത പെണ്ണും
തുള്ളാട്ടം തുള്ളും നാടാണേ
മന്ദാരക്കൊമ്പിൻ മേലെ
രണ്ടാൾക്കും ആടിക്കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണേ

ഒരു പൂങ്കാറ്റിനൊപ്പം പാറും
അപ്പൂപ്പൻതാടിക്കൊപ്പം
ചെന്നാൽ ഈ അപ്പൂപ്പൻ കാവ്
മകരത്തിൽ ഒളിപൂക്കും
മലമേടിൻ അടിവാരം നറു
മഞ്ഞിൻ ചന്തം ചൂടും ഈ നാട്

മേലത്തെക്കോവിൽ തേടി
മാനത്തെ കാർമേഘങ്ങൾ
സ്വാമിയ്ക്ക് കെട്ടും കെട്ടി പോകാറുണ്ടേ
അന്തിയ്ക്കു ദീപം വയ്ക്കാൻ
നക്ഷത്ര കന്നിക്കാരും
കർപ്പൂരത്തട്ടും കൊണ്ട്
പോകാറുണ്ടേ

മേലത്തെക്കോവിൽ തേടി
മാനത്തെ കാർമേഘങ്ങൾ
സ്വാമിയ്ക്ക് കെട്ടും കെട്ടി പോകാറുണ്ടേ
അന്തിയ്ക്കു ദീപം വയ്ക്കാൻ
നക്ഷത്ര കന്നിക്കാരും
കർപ്പൂരത്തട്ടും കൊണ്ട്
പോകാറുണ്ടേ



Credits
Writer(s): Ranjin Raj, Santhosh Varma
Lyrics powered by www.musixmatch.com

Link