Nayanthara Song

കണ്ണേ എൻ കണ്ണാന്തുമ്പി പെണ്ണെ
നീ നാണം ചൂടൂലെ
എൻ കൂടെ പോരൂലേ
കുന്നോളം പുന്നാരിക്കാൻ എന്നും
നിൻ കൂടെ ഞാൻ അല്ലേ
എൻ ശ്വാസം നീയല്ലേ

മാറിവില്ലു ചേലയുണ്ട്
താലി നൂല് മാലയണിയണ
കാലമൊന്നു തേടി ഞാൻ
തങ്കമീൻ പിടഞ്ഞ പോലെ
എന്നിൽ നിന്ന് തെന്നി വഴുതണ
നാടൻ പെണ്ണേ കെണിയായ് ഞാൻ
വല നെയ്യൂലെ

ഇന്നെൻ നായികയാണിവൾ നയൻതാര
കാണാൻ ഏഴഴകുള്ളൊരു മുകിൽ പേട
മിന്നും പൂങ്കവിളിൽ മുത്താൻ ഇവൻ ആരാ
നിന്റെ സമ്മതമീ വിധം തിരഞ്ഞു ഞാൻ

മ്മ്... ആ... മ്മ്... ആ...
മ്മ്... ആ... ഹാ...
ഓ... ഓ...
മ്മ്... മ്മ്... മ്മ്... മ്മ്...

ആദ്യം നിന്നെ കാണും മുന്നേ
ചിരിയില്ലാതെ വാടുന്നൊരുൾ നാമ്പു ഞാനെ
പിന്നെ നീയാം ജാലം കൊണ്ടേ
ഒരു പൂക്കാലം ചൂടുന്നിതെൻ ശാഖയാകെ

നാളും ഞാൻ അലയുന്ന തെരുവഴിയിൽ
അറിയാം നീ വരുമെന്ന പ്രിയ രഹസ്യം
രാഗങ്ങൾ മാറും സംഗീതം പോലെ
സുഖ നോവേകും നാൾ ദൂരം മാറാതെ മെയ് ചേർക്കാം വാവേ

കണ്ണേ എൻ കണ്ണാന്തുമ്പി മെല്ലെ
എൻ കൂടെ പോരൂലേ
ഞാൻ നാണം ചൂടൂലെ
കുന്നോളം പുന്നാരിക്കാൻ വായോ
നിൻ കൂടെ ഞാനില്ലേ
എൻ ശ്വാസം നീയല്ലേ

മാറിവില്ലു ചേല വേണം
താലി നൂല് മാലയണിയണ
കാലമൊന്നു തേടിടാം (കാലമൊന്നു തേടിടാം)
തങ്കമീൻ പിടഞ്ഞ പോലെ
നിന്നിൽ നിന്ന് തെന്നി വഴുതണ
നാടൻ പെണ്ണായ് കുരുകീടാൻ
വല നെയ്യൂലെ

ഇന്നെൻ നായികയാണിവൾ നയൻതാര
കാണാൻ ഏഴഴകുള്ളൊരു മുകിൽപേട
മിന്നും പൂങ്കവിളിൽ മുത്താൻ ഇവൻ ആരാ
നിന്റെ സമ്മതമീ വിധം തിരഞ്ഞു ഞാൻ



Credits
Writer(s): Vinayak Sasikumar, Rehiman Shanavas, Shanavas Rehiman
Lyrics powered by www.musixmatch.com

Link