Oru Raajamalli

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം

കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം

കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ

ഉണർന്നുവോ മുളം തണ്ടിലൊരീണം
പൊഴിഞ്ഞുവോ
മണിച്ചുണ്ടിലിന്നൊരു തേൻകണം
ഉണർന്നുവോ മുളം തണ്ടിലൊരീണം
പൊഴിഞ്ഞുവോ
മണിച്ചുണ്ടിലിന്നൊരു തേൻകണം

തനിച്ചു പാടിയ പാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ?

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം

ഓഹോഹോ ഏഹെഹേ ഹേ

തെളിഞ്ഞുവോ കവിൾ ചുണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടെൻ നെഞ്ചകം
തെളിഞ്ഞുവോ കവിൾ ചുണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടെൻ നെഞ്ചകം

നിറഞ്ഞുതൂവിയ മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയിൽ കന്നിപ്പൂവിതളിൽ
എന്നെച്ചേർത്തൊന്നു പുൽകി നീ മയങ്ങുകില്ലേ?

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം

കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ



Credits
Writer(s): S. Ramesan Nair
Lyrics powered by www.musixmatch.com

Link