Kaar Megha Varnante

വാർമേഘ വർണ്ണന്റെ മാറിൽ
മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ
മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ
ആഹാ കൺകളിൽ പൂവിടും വെണ്ണിലാവോടവൻ
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ

കാർമേഘവർണ്ണന്റെ മാറിൽ
മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ

മണ്ണുതിന്ന കണ്ണനല്ലേ മന്നിൻ നിത്യനാഥനല്ലേ
മണ്ണുതിന്ന കണ്ണനല്ലേ മന്നിൻ നിത്യനാഥനല്ലേ
കണ്ണുനീരിൽ ഗമിച്ചോനേ കന്നിച്ചിത്തം കവർന്നോനേ
മോഹനമായ് വേണുവൂതും മോഹനംഗം ഒരുവൻ നീ
മോഹനമായ് വേണുവൂതും മോഹനംഗം ഒരുവൻ നീ
ചേലകൾ കവർന്നു ചേലിൽ ദേഹതാപം തീർത്തവനേ
പൂന്താന കവിതകളിൽ പൂമണമായ് പൂത്തവനേ
രാമൻ സോദരനേ മമ മായാ മാധവനേ

വാർമേഘ വർണ്ണന്റെ മാറിൽ
മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ

വേഷംകെട്ടി നടന്നോനേ വേദനയിൽ ചിരിച്ചോനേ
വേഷംകെട്ടി നടന്നോനേ വേദനയിൽ ചിരിച്ചോനേ
രാസലീലയാടിയോനേ രാജ്യഭാരം ചെയ്തോനേ
ഗീതാർത്ഥ സാഗരത്താൽ നീ ചരിത്രം മാറ്റിയില്ലേ
ഗീതാർത്ഥ സാഗരത്താൽ നീ ചരിത്രം മാറ്റിയില്ലേ
നീലനായ് നിഖിലനായി കാലമായ് നിൽക്കയല്ലേ
ചെറുശ്ശേരിഗാനത്തിൽ അലകളായ് പൊങ്ങിയോനേ
രാമൻ സോദരനേ മമ മായാ മാധവനേ

വാർമേഘ വർണ്ണന്റെ മാറിൽ
മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ
ആഹാ കൺകളിൽ പൂവിടും വെണ്ണിലാവോടവൻ
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
ആഹാ കൺകളിൽ പൂവിടും വെണ്ണിലാവോടവൻ
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
വാർമേഘ വർണ്ണന്റെ മാറിൽ
മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ



Credits
Writer(s): Ilaiyaraaja, Sundara Rama Murthy Veturi
Lyrics powered by www.musixmatch.com

Link