Oru Chillupaathram (From "Vivekanandhan Viralanu")

ഒരു ചില്ലുപാത്രം ഉടയുന്ന പോലെ
മാനസം മുറിഞ്ഞോ?
പുലരാൻ മറന്ന നിശപോലെ വീണ്ടും
ഓർമ്മകൾ പുണർന്നോ?
മൊഴി നേർത്തുവോ, മിഴി വാർത്തുവോ
മൗന മുകിൽ മൂടിയോ?

നാളെ ഇതേതു നാളം
വിമൂക രാവിൽ പ്രതീക്ഷയായ്
താനേ പറന്നു പോകാൻ
ഇതേതു വാനം വിദൂരമായ്

ഒരേ ഇരുൾ, ഒരേ നിഴൽ
ഒരേ അഴൽ മിഴി
കെടാ വെയിൽ ചുടും വഴി
സദാ നടന്നുവോ
കനലോർമ്മതൻ കരിമുള്ളിനാൽ
കരൾ പിടഞ്ഞുവോ?
കഥയിത് തുടർന്നുവോ

കാലം തുഴഞ്ഞു പോകാൻ
തുണയ്ക്ക് ഇതാരും വരില്ലയോ
കാറ്റേ തലോടിടാമോ മുറിഞ്ഞു
നീറും മനങ്ങളേ

അഗാധമാം വിഷാദമോ
അകം നിറഞ്ഞിതാ
അശാന്തമാം വിചാരമോ
ദിനം പടർന്നിതാ
പുലരാത്തൊരാ ഇരവെന്നപോൽ
ഉടൽ പുകഞ്ഞുവോ
മറുകര തിരഞ്ഞുവോ?

നേരിൻ നിലാവ് പോലും മറഞ്ഞു
പോകുന്നിടങ്ങളേ
താരം ഇതേതു താരം
പ്രകാശമേകാൻ വരുന്നിനി

ഒരു ചില്ലുപാത്രം ഉടയുന്ന പോലെ
മാനസം മുറിഞ്ഞോ?
പുലരാൻ മറന്ന നിശപോലെ വീണ്ടും
ഓർമ്മകൾ പുണർന്നോ?
മൊഴി നേർത്തുവോ മിഴി വാർത്തുവോ
മൗന മുകിൽ മൂടിയോ?

നാളെ ഇതേതു നാളം
വിമൂക രാവിൽ പ്രതീക്ഷയായ്
താനേ പറന്നു പോകാൻ
ഇതേതു വാനം വിദൂരമായ്



Credits
Writer(s): B. K. Harinarayanan, Bijibal
Lyrics powered by www.musixmatch.com

Link