Jaada - From "Aavesham"

കുലീനരേ
ഉധാത്തരേ
ഉറ്റ തോഴരേ
ശുദ്ധ മർഥ്യരേ
താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ
ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മൂഖരേ
പെട്ട മാനഹാനി ആസ്വദിച്ച നീചരേ
തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഠരേ

ശക്തി ഉള്ളവന്റെ കുട പിടിക്കും അൽപ്പരെ
കണ്ണുനീരിൻ ഉപ്പ് കറിയിലിട്ട സ്വാർത്ഥരെ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺ തുറന്ന് കൺ നിറച്ച് കാണുക
മോനെ

ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോടാ
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വല്യവർക്ക് പോലും ഇന്ന് ദുഃഖമാ

ജാഡ
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്ന് പാടുക

മാറ്റ് നോക്കുവാൻ നിരത്തിടേണ്ട കല്ലുകൾ
തൂക്കി നോക്കുവാൻ തുലാസിൽ ഇല്ല കട്ടികൾ
അസ്തമിക്കുവാൻ പറഞ്ഞവർക്ക് മേലെയായ്
അഗ്നി തുപ്പുവാൻ തിരിച്ചു വന്ന സൂര്യനായ്

വേഷ ഭൂഷണങ്ങൾ മുഴുവനിന്ന് മാറവേ
ദോഷ ദൃഷ്ടികൾക്ക് മുറുമുറുപ്പ് കൂടവേ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺ തുറന്ന് കൺ നിറച്ച് കാണുക
മോനെ

ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോടാ
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വല്യവർക്ക് പോലും ഇന്ന് ദുഃഖമാ

ജാഡ
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്ന് പാടുക



Credits
Writer(s): Sushin Shyam, Vinayak Sasikumar
Lyrics powered by www.musixmatch.com

Link