Parudeesa

ഈ വാനിൽ തീരങ്ങൾ തെളിയുന്നു
കാണാത്ത ലോകം നാമണയുന്നു
ആഴങ്ങൾ തീരാതെ കടൽപോലെ കഥകൾ നീളുന്നു
ഇവിടെ ആരാരും(കരയുകയില്ല)
ചിരികൾ ആരാരും(തടയുകയില്ല)
പഴയ നോവിന്റെ കയ്പ്പൊന്നും(ഇല്ല)
പുതിയ ജന്മം ഇതാണു നിൻ

പറുദീസ
പറുദീസ

നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ
നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ
നീയെന്നും ഞാനെന്നും തിരുവില്ലാതുലകം ഒരുപോലെ
പാടുന്നോർ പാടട്ടെ(കഴിയുവോളം)
ആടുന്നോർ ആടട്ടെ(തളരുവോളം)
ചേരുന്നോരൊന്നായി ചേരട്ടെ(വേഗം)
അതിനു കെല്പുള്ള ഭൂമി നിൻ

പറുദീസ
പറുദീസ
പറുദീസ

ഇവിടെ ആരാരും(കരയുകില്ല)
ചിരികളാരാരും(തടയുകില്ല)
പഴയ നോവിന്റെ കയ്പ്പൊന്നും(ഇല്ല)
പുതിയ ജന്മം ഇതാണു നിൻ

പറുദീസ
പറുദീസ
പറുദീസ
പറുദീസ



Credits
Writer(s): Sushin Shyam, Vinayak Sasikumar
Lyrics powered by www.musixmatch.com

Link