Mundiri

മുന്തിരിപ്പൂവിൻ വർണ്ണജാലം മാമലങ്കാട്ടിലെ മായാലോകം
ആരവാരങ്ങളിൽ വാദ്യഘോഷങ്ങളിൽ
കൂട്ടുകൂടാനിനി ഞാനുമുണ്ടേ (2)
വാലില്ലാകാട്ടുകുരങ്ങ് ചാഞ്ചാടിയാടുന്നതെന്ത്
മുന്തിരിവള്ളിയിൽ ഊഞ്ഞാലുകെട്ടാൻ
ഇണയെ കൂട്ടുന്നുവോ
തകിടിതകിടതകിടതകിടതകിടതാ
തകിടിതകിടതകിടതകിടതകിടതാ
നീ പെണ്ണേ നീലിപ്പെണ്ണേ വട്ടമിട്ടു ചോടു വെച്ചു വാ
ഹേ കാട്ടുമാക്കാനേ കാവൽ ക്കാരാ
അറ നിറച്ച് പറ നിറച്ചു വിളവെടുത്തു വാ
പൂ മൂടും താഴ്വാരങ്ങളിൽ
തേൻ തുളുമ്പും പ്രണയം പൂ കൊണ്ടു വാ
നേരമില്ല നേരമില്ല നേരമില്ലെന്നേ
അക്കരക്കളത്തിലേക്ക് വേഗമെത്തണം
(മുന്തിരി...)

ചുവപ്പു മുന്തിരികായലു മെതിച്ച് ചാറാക്കി ജാറിൽ നിറച്ച്
കാലാകാലമൂടി വെച്ചു തുറന്നാൽ
വീഞ്ഞിൻ രാജാവല്ലേ
കാട്ടുമൈനേ മാടക്കിളിയേ
ചിറകടിച്ചു ചില ചിലച്ചു വാ
ഹേ പാതിരാചോലയിൽ നീന്തി നീന്തി
തിര മുറിച്ചു മുകിലിലൂടെ പറ പറന്നു വാ
പാൽ പോൽ വരും മൂടൽ മഞ്ഞിതിൽ
നീരാടാൻ വാ കന്നിപ്പൂന്തിങ്കളേ
മുന്തിരിപ്പൂക്കളെ കാവലാക്കി
മൂവന്തിപ്പടത്തൊരു കതിരു വന്നെടാ
(മുന്തിരി...)



Credits
Lyrics powered by www.musixmatch.com

Link