Padam Vanamali

പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ
കുടമുല്ല വിടരാറായ്
അണിമുറ്റത്തൊരു കോണിൽ
രാവിൻ മണിവിളക്കെരിയാറായ്
ഗോപപ്പെൺകൊടിമാരുടെ ഓമല്
പീലിക്കനവു കവർന്നീടാം
മായക്കാഴ്ചകളോടെ മനസ്സിലെ
മിന്നും പൊന്നും അണിഞ്ഞീടാം
നന്ദകിശോരാ നവനീതചോരാ
മുരളിയിലൊരു ചെറു നറുമൊഴി അരുളുക
(പാടാം വനമാലി...)
കാൽത്തള കേട്ടൂ ഞാൻ
നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
പരിഭവം പറയാതെ എൻ രാധേ
മൃദുമന്ത്രം ജപിച്ചാട്ടേ
മധുരയ്ക്കു വരും നേരം
തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ...
ആ... ആ.ആ...
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനിമതി നിൻ മറിമായം.
പാടാം ഇനിയൊരു ലോലപല്ലവി
(പാടാം വനമാലി ...)
കരിമിഴി കലങ്ങാതെ എന് പൊന്നേ
മണിച്ചുണ്ടൊന്നിടറാതെ
കുഞ്ഞു കുഞ്ഞു വികൃതികളില്
മനസ്സിന് കണ്ണുപൊത്തിക്കളിയല്ലേ
പൈക്കളെ മേച്ചുവരും പെണ്ണാളിന്
പാല്ക്കുടമുടച്ചു നീ.
പളുങ്കണിക്കുളക്കടവില് തിളങ്ങും
പട്ടുചേലയെടുത്തില്ലേ.
യദുകുലഗോപികമാരുടെ കവിളില്
നഖമുനയെഴുതിയതറിയുകയില്ലേ...
ആ. ആ... ആ...
യദുകുലഗോപികമാരുടെ കവിളില്
നഖമുനയെഴുതിയതറിയുകയില്ലേ...
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനിമതി നിൻ മറിമായം.
(പാടാം വനമാലി...)



Credits
Writer(s): Deepan Chaterjee, Girish Puthenchery
Lyrics powered by www.musixmatch.com

Link