Poomanjim Koodarathil

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്യ തമ്പാട്ടി

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്യ തമ്പാട്ടി

പൊൻ പുലരി പന്തലില്(പന്തലില്)
പട്ടുവിതാനം കണ്ടു(കണ്ടു)
മുച്ചിലോട്ട് നടയിൽ നിന്നും(നടയിൽ നിന്നും)
ശംഖ നാദം കേട്ടു(കേട്ടു)
പൊൻ പുലരി പന്തലില് പട്ടുവിതാനം കണ്ടു
മുച്ചിലോട്ട് നടയിൽ നിന്നും ശംഖ നാദം കേട്ടു
പൂമരത്തിൻ നിഴൽപ്പടമാ നൂപുരങ്ങൾ തഴുകി
പാദപത്മ പുളകം ചൂടാൻ മൺ തരികൾ പൊരുതി

ഏതു പൂവിൻ ഗന്ധം തേടി(തേടി)
മാണിക്യത്തമ്പാട്ടി(തമ്പാട്ടി)
ഏതു കാവിൻ പുണ്യം തേടി(പുണ്യം തേടി)
മാണിക്യ തമ്പാട്ടി(തമ്പാട്ടി)
ഏതു പൂവിൻ ഗന്ധം തേടി മാണിക്യ തമ്പാട്ടി
ഏതു കാവിൻ പുണ്യം തേടി മാണിക്യ തമ്പാട്ടി

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്യ തമ്പാട്ടി

പൂന്തെന്നൽ ചുംബനങ്ങൾ(ചുംബനങ്ങൾ)
തേൻ കണമായിളകി(ഇളകി)
പൂക്കൈത താളുകളിൽ(താളുകളിൽ)
കാവ്യ ഗന്ധമൊഴുകി(ഒഴുകി)
പൂന്തെന്നൽ ചുംബനങ്ങൾ തേൻ കണമായിളകി
പൂക്കൈത താളുകളിൽ കാവ്യ ഗന്ധമൊഴുകി
താമരപ്പൂങ്കുളങ്ങൾ നൂറു കാമനകൾ കോർത്തു
പാദസര നാദം പുൽകാൻ കുഞ്ഞോളങ്ങൾ കാത്തു

ഏതു പൂവും നുള്ളിയില്ല(നുള്ളിയില്ല)
മാണിക്യ തമ്പാട്ടി(തമ്പാട്ടി)
എന്റെ കരൾ നുള്ളിയെടുത്തു(നുള്ളിയെടുത്തു)
മാണിക്യ തമ്പാട്ടി(തമ്പാട്ടി)
ഏതു പൂവും നുള്ളിയില്ല മാണിക്യ തമ്പാട്ടി
എന്റെ കരൾ നുള്ളിയെടുത്തു മാണിക്യ തമ്പാട്ടി

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്യ തമ്പാട്ടി

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്യ തമ്പാട്ടി
പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്യ തമ്പാട്ടി



Credits
Writer(s): P Sreekumaran Thampi
Lyrics powered by www.musixmatch.com

Link