Ella Dhukkavum

എല്ലാ ദുഃഖവും എനിയ്ക്കു തരൂ
എന്റെ പ്രിയസഖീ പോയ് വരൂ
എല്ലാ ദുഃഖവും എനിയ്ക്കു തരൂ
എന്റെ പ്രിയസഖീ പോയ് വരൂ
മനസ്സിൽ പടരും ചിതയിൽ എന്നുടെ
മണിക്കിനാവുകൾ എരിയുമ്പോൾ

എല്ലാ ദുഃഖവും എനിയ്ക്കു തരൂ
എന്റെ പ്രിയസഖീ പോയ് വരൂ

കഴിഞ്ഞ കഥകൾ മറക്കുക നീയി
കണ്ണിർമുത്തിനു വിടപറയൂ
കഴിഞ്ഞ കഥകൾ മറക്കുക നീയി
കണ്ണിർമുത്തിനു വിടപറയൂ
മധുവിധുരാവുകൾ, മാദകരാവുകൾ
മധുവിധുരാവുകൾ, മാദകരാവുകൾ
മദനോത്സവമായ് ആഘോഷിയ്ക്കൂ

എല്ലാ ദുഃഖവും എനിയ്ക്കു തരൂ
എന്റെ പ്രിയസഖീ പോയ് വരൂ

സുമംഗലീ നീ പോയ് വരൂ ജീവിതസുഖങ്ങൾ നിന്നെ തഴുകട്ടേ
സുമംഗലീ നീ പോയ് വരൂ ജീവിതസുഖങ്ങൾ നിന്നെ തഴുകട്ടേ
ഇവിടെ ഞാനും, എന്നോർമ്മകളും
ഇവിടെ ഞാനും, എന്നോർമ്മകളും
ഇരുളിന്നിരുളിൽ അലയുകയായ്

എല്ലാ ദുഃഖവും എനിയ്ക്കു തരൂ
എന്റെ പ്രിയസഖീ പോയ് വരൂ
മനസ്സിൽ പടരും ചിതയിൽ എന്നുടെ
മണിക്കിനാവുകൾ എരിയുമ്പോൾ

എല്ലാ ദുഃഖവും എനിയ്ക്കു തരൂ
എന്റെ പ്രിയസഖീ പോയ് വരൂ



Credits
Writer(s): M.k.arjunan, T.v. Gopalakrishnan
Lyrics powered by www.musixmatch.com

Link