Parvathe Manohari

ആ... ആ.

പാർവതീ മനോഹരീ
പാർവണം സുധാമയം
നടനവേദിയായി ശ്രീശൈലം
നന്ധിമൃദംഗലയം
പ്രണവനാദ മഴയായി

പാർവതീ...

കഞ്ചബാണൻ അംബെയ്തു
പൊൻ വസന്തം മിഴി തുറന്നൂ
കയ്യിലേന്തും മാൻപേടയാ
അരനു ഹൃദയജതികളുയർന്നു

ശ്രിംഗാരപ്പദം പോലെ ഹിമഗിരിമിഴിമൂന്നിൽ
നിലാവിൻറെ കുളിരലകൾ
പ്രണയം
പ്രിയമാനസത്തിൽ ഗംഗ പോലെയൊഴുകുകയായി

ശൈലാധിനാഥ പാഹി പാഹി
ഹിമചന്ദ്രചൂഡ പാഹി പാഹി
തവചരണം

മണിനാഗഭൂഷ ദേവ ദേവ
ശിവസാംബരുദ്ര ഭാവയാമി തവ ചരിതം

പാർവതീ...

നടനമാടീ നടരാജൻ
സാന്ദ്രമൊഴുകീ പ്രണയപദം
നാരദ വീണാ തന്ത്രികളിൽ
ശിവദ മധുര സ്വരങ്ങളുയർന്നൂ

തിരുനാഗ ചിലംബിട്ട മദഹരലീലാ വിലാസങ്ങൾ
ഉണരുമ്പോൾ
ഉലകിൽ,
ദ്രുത താണ്ടവങ്ങളാടിടുന്നു ഭൂതഗണം

ഭസ്മാംഗരാഗ പാഹി പാഹി
രാജാധിരാജ ഭാവയാമി
തവനടനം
ശിവസുന്ദരേശ വാമദേവ
ലോകാകിനാഥശോധയാശു
മമഹൃദയം

((പാർവതീ മനോഹരീ
പാർവണം സുധാമയം
നടനവേദിയായി ശ്രീശൈലം
നന്ധിമൃദംഗലയം
പ്രണവനാദ മഴയായി))



Credits
Writer(s): Kaithapram, Johnson
Lyrics powered by www.musixmatch.com

Link