Thalamayanju

താളമയഞ്ഞു ഗാനമപൂര്ണം
തരളലയും താഴും രാഗധാര
മന്ദം മായും നൂപുരനാദം
മാനസമോ, ഘനശ്യമായമാനം (2)

ആലോലം, ആ താലോലം,
ആരാരോ പാടും ഗാനം,
കുഞ്ഞി കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതൽ
മുന്നിൽ വന്നപോലെ ഏതു ജീവൽഗാനം
വാഴ്വിന്റെ കോവിലിൽ, സോപാനഗാനമായി,
ആടുന്നനാടിയിൽ, ഓതി പ്രവാഹിനി,
ജീവന്റെ സംഗീതം.

(താളമയഞ്ഞു.)

താലോലം, തൈ തൈ താളം,
താളത്തിൽ, ചൊല്ലി ചൊല്ലി,
കുഞ്ഞി കാലു പിച്ചാപ്പിച്ച വയ്ക്കും കാലം,
തുമ്പപ്പൂവിൽ ഓണതുമ്പി തുള്ളാൻ വന്നു,
വേനൽ കിനാവുപോൽ, പൂവിട്ടു കൊന്നകൾ,
ഈ ജീവശാഖിയിൽ, മാകന്തശാഖിയിൽ,
പാടി കുയിൽ വീണ്ടും...

(താളമയഞ്ഞു...)



Credits
Writer(s): Sharreth V I, O N V Kurup
Lyrics powered by www.musixmatch.com

Link