Kolakuzhal Viliketto

കോലക്കുഴൽ വിളി കേട്ടോ
രാധേ എൻ രാധേ
കണ്ണനെന്നെ വിളിച്ചോ
രാവിൽ ഈ രാവിൽ

പാൽ നിലാവു പെയ്യുമ്പോൾ
പൂങ്കിനാവു നെയ്യുന്നോ
എല്ലാം മറന്നു വന്നു ഞാൻ
നിന്നോടിഷ്ടം കൂടാൻ

കോലക്കുഴൽ വിളി കേട്ടോ
രാധേ എൻ രാധേ
കണ്ണനെന്നെ വിളിച്ചോ
രാവിൽ ഈ രാവിൽ

ആൺ കുയിലേ നീ പാടുമ്പോൾ പ്രിയതരമേതോ നൊമ്പരം
ആമ്പൽ പൂവേ നിൻ ചൊടിയിൽ അനുരാഗത്തിൻ പൂം പൊടിയോ

അറിഞ്ഞുവോ വനമാലീ നിൻ മനം കവർന്നൊരു രാധിക ഞാൻ
ഒരായിരം മയിൽ പീലികളായ് വിരിഞ്ഞുവോ എൻ കാമനകൾ

വൃന്ദാവനം രാഗ സാന്ദ്രമായ് യമുനേ നീ ഉണരൂ
കോലക്കുഴൽ വിളി കേട്ടോ
രാധേ എൻ രാധേ
കണ്ണനെന്നെ വിളിച്ചോ
രാവിൽ ഈ രാവിൽ
നീയൊരു കാറ്റായ് പുണരുമ്പോൾ അരയാലിലയായ് എൻ ഹൃദയം

കൺ മുനയാലേ എൻ കരളിൽ കവിത കുറിക്കുകയാണോ നീ
തളിർത്തുവോ നീലക്കടമ്പുകൾ പൂ വിടർത്തിയോ നിറ യൗവ്വനം

അണഞ്ഞിടാം ചിത്ര പതങ്കമായ് തേൻ നിറഞ്ഞുവോ നിൻ അധരങ്ങൾ
മിഴി പൂട്ടുമോ മധു ചന്ദ്രികേ പരിണയ രാവായീ

കോലക്കുഴൽ വിളി കേട്ടോ
രാധേ എൻ രാധേ
കണ്ണനെന്നെ വിളിച്ചോ
രാവിൽ ഈ രാവിൽ

പാൽ നിലാവു പെയ്യുമ്പോൾ
പൂങ്കിനാവു നെയ്യുന്നോ
എല്ലാം മറന്നു വന്നു ഞാൻ
നിന്നോടിഷ്ടം കൂടാൻ
Mmm mmmmm



Credits
Writer(s): M Jayachandran
Lyrics powered by www.musixmatch.com

Link