Aravindanayana Nin

അരവിന്ദനയനാ നിൻ അനുവാദം കൊതിച്ചൂ ഞാൻ
അലയുന്ന വഴികൾ നീ അറിയുന്നില്ലേ
നിനക്കായ് ഞാൻ കൊളുത്തുമെൻ അനുരാഗ മണിദീപം
കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ
അരവിന്ദനയനാ നിൻ അനുവാദം കൊതിച്ചൂ ഞാൻ
അലയുന്ന വഴികൾ നീ അറിയുന്നില്ലേ

കുതിരുമെൻ നെടുവീർപ്പിൻ ചുമടുമായ് ഇളംതെന്നൽ
ഉടയോനെ തിരഞ്ഞും കൊണ്ടലയുന്നില്ലേ
എവിടെയോ മുഴങ്ങുന്നു കുഴൽവിളി അതുകേൾക്കേ
വിരഹമാം അലകടൽ ഇളകുന്നില്ലേ

അരവിന്ദനയനാ നിൻ അനുവാദം കൊതിച്ചൂ ഞാൻ
അലയുന്ന വഴികൾ നീ അറിയുന്നില്ലേ
നിനക്കായ് ഞാൻ കൊളുത്തുമെൻ അനുരാഗ മണിദീപം
കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ
അരവിന്ദനയനാ നിൻ അനുവാദം കൊതിച്ചൂ ഞാൻ
അലയുന്ന വഴികൾ നീ അറിയുന്നില്ലേ...



Credits
Writer(s): Ousepachan, Nair S Ramesan
Lyrics powered by www.musixmatch.com

Link