Thaamarakili Paadunnu

താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്കുളത്തിലേ കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ഒരുവഴി ഇരുവഴി പലവഴി പിരിയും
മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
പുറവേലിതടത്തിലെ പൊന്താഴം പൂവുകള്
പ്രിയയുടെ മനസിലെ രതിസ്വപ്നകന്യകള്
കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്ക്കാം
വയല്മണ്ണിന് ഗന്ധം നമുക്കെന്നും ചൂടാം
പൂത്തിലഞ്ഞിക്കാട്ടില് തൂവെയിലിന് നടനം
ആര്ത്തു കൈകള് കോര്ത്തു നീങ്ങാം
ഇനിയും തുടര്ക്കഥയിതു തുടരാൻ

തിരയാടും തീരമിന്നും സ്വാഗതമോതിടും
തിരയാടും തീരമിന്നും സ്വാഗതമോതിടും
കവിത പോല് തുളുമ്പുമീ മന്ദസ്മിതത്തിനായ്
അനുരാഗ സ്വപ്നത്തിന് ആര്ദ്രഭാവത്തിനായ്
കടല്ത്തിര പാടീ നമുക്കേറ്റുപാടാം
പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ
പുലരി വീണ്ടും പൂക്കും നിറങ്ങള് വീണ്ടും ചേര്ക്കും
പുതുവെളിച്ചം തേടി നീങ്ങാം
ഇനിയും തുടര്ക്കഥയിതു തുടരാൻ



Credits
Writer(s): Ilaiyaraaja, Sreekumaran Thampi
Lyrics powered by www.musixmatch.com

Link