Malayala Bhashathan

മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിൻ്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ തെളിയുന്നു

മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിൻ്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ തെളിയുന്നു

കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്
കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു
കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്
കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു

പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ കുരുവിതൻ
പളുങ്കണിയൊച്ച ഞാൻ കേൾക്കുന്നു, കേൾക്കുന്നൂ...

മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിൻ്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ തെളിയുന്നു

മയില്പീലിക്കണ്ണുകളിൽ മാരൻ്റെ ശരങ്ങളിൽ
മാനത്തിൻ മായാനിറം മലരുന്നു
മയില്പീലിക്കണ്ണുകളിൽ മാരൻ്റെ ശരങ്ങളിൽ
മാനത്തിൻ മായാനിറം മലരുന്നു

അരയന്നപ്പിടപോൽ നീ ഒഴുകുമ്പോളഷ്ടപദി
മധുരവർണ്ണന നെഞ്ചിൽ നിറയുന്നു, നിറയുന്നൂ...

മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിൻ്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ തെളിയുന്നു



Credits
Writer(s): G Devarajan
Lyrics powered by www.musixmatch.com

Link