Neer Palungukal

നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെയകലെ എവിടെയോ
നോവിൻ അല ഞൊറിഞ്ഞുവോ

നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ

നീലമേഘമേ നിൻ്റെയുള്ളിലേ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീർക്കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ

തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിൻ കേഴും മനം
ഏതേതോ കനവിൻ്റെ
കനിവിൻ്റെ തീരങ്ങളിൽ
നോവിൻ തിര ഞൊറിഞ്ഞുവോ

നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ

പിൻ നിലാവുമായ് മാഞ്ഞ പഞ്ചമീ
രാക്കിനാവിൽ നീ യാത്രയാകയോ
നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
പാതി തേഞ്ഞതും നീ മറന്നുവോ

ശശികാന്തമായ് അലിയുന്നു നിൻ
ചിരിയുണ്ണുവാൻ കിളിമാനസം
ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
രാവിൻ മിഴി നനഞ്ഞുവോ

നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
ശാന്തമാകുമോ



Credits
Writer(s): Bichu Thirumala, Balakrishnan
Lyrics powered by www.musixmatch.com

Link