Minnaminni Poovum Thedi (From "Butterflies")

മിന്നാമിന്നി പൂവും തേടി ഇന്ദ്രനീല താരം
വരും, ഗാനലോല തീരം
കാണാവീണേ, പാടൂ പാടൂ
അന്തിനിലാവിന് പൊന്നിഴ നീര്ത്ത്
ഓഹോ... ഓഹോ

((മിന്നാമിന്നി പൂവും തേടി ഇന്ദ്രനീല താരം
വരും, ഗാനലോല തീരം))

പൊന്മേടോ, പോക്കുവെയില് നീരാടും പൊയ്കയോ
ഹൃദയങ്ങളിലെല്ലാം വര്ണ്ണ ഋതുഭംഗികള് തീര്ത്തു
ശലഭങ്ങള്ക്കണിയാന് കുഞ്ഞു മഴവില്ലുകള് കോര്ത്തു
സിന്ദൂരത്തിന് ചെപ്പു മറിഞ്ഞോ
പൂവാലയ്ക്കും വിരലു മുറിഞ്ഞോ

ഓഹോ. ഓഹോ

((മിന്നാമിന്നി പൂവും തേടി ഇന്ദ്രനീല താരം
വരും, ഗാനലോല തീരം))

കാട്ടാറോ, കാറ്റിലെഴും ഒരുനാളിന് കവിതയോ
അകലങ്ങളിലലയും മേഘശകലങ്ങള് പോലണയും
അകതാരില് നിറയും, സ്വപ്നമധുരം പോലൊഴുകും
വെള്ളാരം കല്ക്കൊട്ടാരത്തില്
നല്ലോലക്കിളിയാകാന് വാ വാ

ഓഹോ. ഓഹോ

((മിന്നാമിന്നി പൂവും തേടി ഇന്ദ്രനീല താരം
വരും, ഗാനലോല തീരം
കാണാവീണേ, പാടൂ പാടൂ
അന്തിനിലാവിന് പൊന്നിഴ നീര്ത്ത്
ഓഹോ... ഓഹോ))



Credits
Writer(s): K.jayakumar, Ravindran
Lyrics powered by www.musixmatch.com

Link