Thamarakilli Padunnu (From ''Moonam Pakkam'')

താമരകിളി പാടുന്നു
താമരകിളി പാടുന്നു തൈ തൈ തകതോം
താളിയോലകള് ആടുന്നു തൈ തൈ തകതോം
ചങ്ങാതി ഉണരൂ വസന്ത ഹൃദയം നുകരു
സംഗീതം കേള്ക്കു സുഗന്ധ ഗംഗയിലൊഴുകു
നീരാടും കാറ്റുമാമ്പല് കുളത്തിലെ
കുളിരല കളുമൊരു കളി
(താമര .)
ഒരു വഴി ഇരു വഴി പല വഴി പിരിയും
മുന്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം

മദമേകും മണം വിളമ്പി
നാളെയും കിളികുമോ
പുറവേലി തടത്തിലെ പൊന് താഴം പൂവുകള്
പ്രിയയുടെ മനസ്സിലേ രതി സ്വപ്ന കന്യകള്
കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്ക്കാം
വയല് മണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാന്
പൂത്തിലഞ്ഞി കാട്ടി ല് പൂവെയിലിന് നടനം
ആർത്തു കൈകള് കോര്ത്ത് നീങ്ങാം
ഇനിയും തുടർക്കഥ ഇത് തുടരാന്

(താമര ...)
തിരയാടും തീരമെന്നും സ്വാഗത മോതിടും
തിരയാടും തീരമെന്നും സ്വാഗത മോതിടും
കവിത പോൽ തുളുമ്പുമീ മന്ദസ്മിതത്തി നായി
അനുരാഗ സ്വപ്നത്തിന് ആര്ദ്ര ഭാവത്തി നായി
കടല് തിര പാടി നമുക്കേറ്റു പാടാം
പടിഞ്ഞാറു ചുവന്നു പിരിയുന്നതോര്ക്കാം
പുലരി വീണ്ടും പൂക്കും നിറങ്ങള്
വീണ്ടും ചേര്ക്കും
പുതു വെളിച്ചം തേടി നീങ്ങാം
ഇനിയും തുടർക്കഥ ഇത് തുടരാം

(താമര .)



Credits
Writer(s): Gireesh Puthenchery, Ilayaraja
Lyrics powered by www.musixmatch.com

Link