Vaishaka Sandhye (From ''Naadodikaattu'')

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ
അരുമസഖി തൻ അധര കാന്തിയോ
ഓമലേ... പറയൂ നീ
വിണ്ണിൽ നിന്നും പാറി വന്ന ലാവണ്യമേ...

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ
അരുമസഖി തൻ അധര കാന്തിയോ

ഒരു യുഗം ഞാൻ തപസ്സിരുന്നു ഒന്നു കാണുവാൻ
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നൂ
ഒരു യുഗം ഞാൻ തപസ്സിരുന്നു ഒന്നു കാണുവാൻ
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നൂ

മൂകമാം എൻ മനസ്സിൽ ഗാനമായ് നീ ഉണർന്നൂ...
മൂകമാം എൻ മനസ്സിൽ ഗാനമായ് നീ ഉണർന്നൂ
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ
അരുമസഖി തൻ അധര കാന്തിയോ

മലരിതളിൽ മണിശലഭം വീണു മയങ്ങീ
രതിനദിയിൽ ജലതരംഗം നീളെ മുഴങ്ങീ
മലരിതളിൽ മണിശലഭം വീണു മയങ്ങീ
രതിനദിയിൽ ജലതരംഗം നീളെ മുഴങ്ങീ

നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
പുളക മുകുളമേന്തി രാഗ വൃന്ദാവനം

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ
അരുമസഖി തൻ അധര കാന്തിയോ



Credits
Writer(s): Shyam
Lyrics powered by www.musixmatch.com

Link