Pranayam

പ്രണയം. പ്രാണന് കൊടുത്താലും നാണയമില്ലെങ്കില്
നാണം കെടുന്നൊരു നാട്ടിലാണിന്നെന്റെ പ്രണയം (2)
ഹൃദയം... ഹൃദ്യമാണെന്നൊക്കെ തോന്നും അതെന്നാലും
ദയയെന്ന ഭാവത്തെ. അറിയാത്ത മരമിന്നു ഹൃദയം...
കപടം... ഉടയോനുമറിയാത്ത ഒരു പാട് കാര്യത്തില്.
ഇടപാടുകാരന്റെ മുഖംമൂടി... അണിയുന്നു കപടം...
നടനം... ബന്ധങ്ങള് അകലാതിരിക്കുവാന് അച്ഛനും
അമ്മയും മക്കളും ചേര്ന്നു നിന്നാടുന്നു നടനം...
സഹനം... കരയുന്ന നിന് കണ്ണില്.
കരയാതെ ഞാന് നോക്കി...
കഥ കേട്ടിരുന്നില്ലേ... അറിയൂ നീ അന്നെന്റെ സഹനം
ഭവനം... ഭയഭക്തി ബഹുമാനം...
ഭാര്യയോടായല്പ്പം കാട്ടിയില്ലെങ്കില്
ഭയക്കേണ്ട വനമാകും... ഭവനം...
വിഫലം... വിജ്ഞാനമുണ്ടെകിലെന്തും ലഭിക്കുമെന്നാരോ-
പറഞ്ഞിട്ടു വാങ്ങുവാന് ചെന്നാലോ. വിഫലം...
പതനം... പുതുതായ് നിനക്കൊന്നും ലോകത്തിനായിട്ടു
നല്കാന് കഴിഞ്ഞില്ല എങ്കില്.
നീ അറിയൂ. നിന് പതനം...
വിജയം... വിദ്യയില് നാമഗ്രഗണ്യരായ്
മാറിയിട്ടമ്പരപ്പിലാതെ നേടേണ്ട പലതല്ലേ വിജയം
വിനയം... വിജയങ്ങള് ഓരോന്നായ് .
അറിയുമ്പോള് അകതാരില്...
അറിയാതെ വിടരേണ്ട മണമുള്ള മലരാണ്. വിനയം
ജ്വലനം... ഉള്ളില് ജ്വലിക്കുന്നതൊക
്കെ.
വിരല്ത്തുമ്പില് എത്തിച്ചു ഉജ്ജ്വലമാക്കിയാലതു തന്നെ ജ്വലനം...
മരണം... രണ്ടുനാള് സങ്കടക്കണ്ണീര് കഴിയുമ്പോള്
ഉറ്റവര് പോലും മറക്കുമല്ലോ. എന്റെ മരണം
രണ്ടുനാള്. സങ്കടക്കണ്ണീര് കഴിയുമ്പോള്...
ഉറ്റവര് പോലും മറക്കുമല്ലോ. എന്റെ മരണം...



Credits
Writer(s): Nadirshah
Lyrics powered by www.musixmatch.com

Link