Sree Ragamo

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന് പൊന്തന്തിയില്
സ്നേഹാര്ദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളില്
നിന് മൗനമോ പൂമാനമായ്
നിന് രാഗമോ ഭൂപാളമായ്
എന് മുന്നില് നീ പുലര്കന്യയായ്

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന് പൊന്തന്തിയില്

ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധമപഗരി
രിഗമപ ധ സരിഗമ പ നിസരിഗമ പക്കാല
സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രിഗമപധ സരിഗമപ നിസരിഗമ പക്കാല

പ്ലാവിലപ്പൊന്തളികയില് പാല്പ്പായസച്ചോറുണ്ണുവാന്
പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്ക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പില് ചെറുതുമ്പിയായ് തേനുണ്ണുവാന്
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്
ഇനിയുമീ തൊടികളില് കളിയാടാന് മോഹം

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന് പൊന്തന്തിയില്

കോവിലില് പുലര്വേളയില് ജയദേവഗീതാലാപനം
കേവലാനന്ദാമൃത തിരയാഴിയില് നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടില് മലര്മുത്തുകോര്ക്കാന് പോകാം
ആനകേറാമേട്ടില് ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ കഥകളില് ഇളവേല്ക്കാന് മോഹം

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന് പൊന്തന്തിയില്
സ്നേഹാര്ദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളില്
നിന് മൗനമോ പൂമാനമായ്
നിന് രാഗമോ ഭൂപാളമായ്
എന് മുന്നില് നീ പുലര്കന്യയായ്

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന് പൊന്തന്തിയില്.



Credits
Writer(s): O.n.v. Kurup, Sharreth V I
Lyrics powered by www.musixmatch.com

Link