Maleyam

മാലേയം മാറോടലിഞ്ഞു...
മൈകണ്ണിൻ മാമ്പൂ വിരിഞ്ഞും...
നിന്നിൽ കുതിർനാടും പൊന്നിൻ ആട,
ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിൻ ചെണ്ടുമല്ലിപൂവിന്നേ ർത്ത
ചെല്ലക്കൂമ്പുലഞ്ഞും
ആഹാ... ഹാ... ഹാ...
മാലേയം മാറോടലിഞ്ഞു...
മൈകണ്ണിൻ മാമ്പൂ വിരിഞ്ഞും...

(തിത്തജം തകിതജം തകിട തക. തജം തകജം)

തിങ്കൾ പൂന്തെല്ലുരുക്കാൻ,
തങ്കം കാച്ചുന്ന മെയ്യിൽ
ഓ... ഹോ...
മഞ്ഞൾ പൂവാക ചേർത്തും നല്ലോരെള്ളണ്ണ തേച്ചും
പൊന്നാമ്പൽ പൊയ്കയിൽ
നീരാടും നേരമായ്
തേവാര കൊട്ടിലിൽ
ചാന്താടും കാലമായി
ആഹാ... ഹാ... ഹാ.

മാലേയം മാറോടലിഞ്ഞു...
മൈകണ്ണിൻ മാമ്പൂ വിരിഞ്ഞും...

(തിത്തജം തകിതജം തകിട തജം ...)

നാലില്ലം ചില്ലുവാതിൽ,
രാവേ നീ മെല്ലെ ചാരി
ആ... ഹാ...
ചാഞ്ചാടും മഞ്ചമേറി,
താംബൂല താലമേന്തി
സല്ലാപം ചൊല്ലിയും,
സംഗീതം മൂളിയും
മിന്നായം മിന്നുമീ,
പൊന്ദീപം ഊതി ഞാൻ
ആഹാ... ഹാ... ഹാ.

മാലേയം മാറോടലിഞ്ഞു...
മൈകണ്ണിൻ മാമ്പൂ വിരിഞ്ഞും...
നിന്നിൽ കുതിർനാടും പൊന്നിൻ ആട,
ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിൻ ചെണ്ടുമല്ലിപൂവിന്നേ ർത്ത
ചെല്ലക്കൂമ്പുലഞ്ഞും
ആഹാ... ഹാ... ഹാ...
മാലേയം മാറോടലിഞ്ഞു...
മൈകണ്ണിൻ മാമ്പൂ വിരിഞ്ഞും...



Credits
Writer(s): Girish Puthenchery, Sharreth V I
Lyrics powered by www.musixmatch.com

Link