Kanninima Niye - Reprise

കണ്ണിനിമ നീളെ മിന്നിത്തിരി പോലെ എൻ്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
കണ്ണിനിമ നീളെ മിന്നിത്തിരി പോലെ എൻ്റെ മനസ്സാകെ

ഈ നനവുമായ് കൂടെ ഓ... പോരൂ തിരകളേ
കടലറിയാതേ കരയറിയാതേ
മേലാകേ, തോരാതേ, തീരാതേ

തേടും കതിരേ, പൊൻ കതിരേ
എന്തെ വെറുതെ എൻ ഇതളിൽ
പുഞ്ചിരിയായ് പൊന്നൊളിയായ്
നീ എൻ കണ്ണീരിൽ മിന്നീ
മഴവില്ലേ നീ മായാതിവിടേ (മായാതിവിടേ)

പ്രണയസരാ, വരമിഴിയിൽ മൂകം താമരയായ്
ഇനിയും വിടരൂ (വിടരൂ)
അന്തിവെയില് നാളം നിൻ്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവു-
മൊരുശ്രുതിയതില് നിറയുകയോ (വിതറുകയോ)
അന്തിവെയില് നാളം നിൻ്റെ ചിരി പോലെ മിന്നി വഴിനീളെ

ഈ നനവുമായ് കൂടെ ഓ... പോരൂ തിരകളേ (തിരകളേ)
കടലറിയാതേ കരയറിയാതേ
മേലാകേ, തോരാതേ, തീരാതേ

പുഞ്ചിരിയായ് പൊന്നൊളിയായ്



Credits
Writer(s): Gopi Sundar, S Rafeeq Ahmed
Lyrics powered by www.musixmatch.com

Link