Oru Madurakinavin

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻവലനെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻവലനെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ

അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
ചിരിമണിയിൽ ചെറുകിളികൾ
മേഘനീലമൊഴുകി വരൂ പൂഞ്ചുരുൾ ചായൽ
എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുൽകാൻ ഒന്നാകുവാൻ
അഴകേ ഒന്നാകുവാൻ

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻവലനെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ

കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
കന്നി താരുണ്യം സ്വർണ്ണതേൻകിണ്ണം
അതിൽ വീഴും തേൻവണ്ടു ഞാൻ
നനയും തേൻവണ്ടു ഞാൻ

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻവലനെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ



Credits
Writer(s): Shyam, Bichu Thirumala
Lyrics powered by www.musixmatch.com

Link