Eatho Rathrimazha (From "Bus Conductor") - Female Vocals

ഏതോ രാത്രിമഴ മൂളിവരും പാട്ട്
പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും
ഖൽബിലു കത്തണ പാട്ട്
പഴം പാട്ട്
ഏതോ രാത്രിമഴ മൂളിവരും പാട്ട്
പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്

കായലിൻ കരയിലെ തോണി പോലെ
കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ
പെയ്യാമുകിലുകൾ വിങ്ങും മനസ്സുമായി
മാനത്തെ സൂര്യനെ പോലെ
കനൽ പോലെ
ഏതോ രാത്രിമഴ മൂളിവരും പാട്ട്
പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

സങ്കടക്കടലിനും സാക്ഷിയാവാം
കാലമാം ഖബറിടം മൂടി നിൽക്കാം
നേരിൻ വഴികളിൽ തീരാ യാത്രയിൽ
നീറുന്ന നിൻ നിഴൽ മാത്രം
നമുക്കെന്നും
ഏതോ രാത്രിമഴ മൂളിവരും പാട്ട്
പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും
ഖൽബിലു കത്തണ പാട്ട്
പഴം പാട്ട്



Credits
Writer(s): K. S. Chithra
Lyrics powered by www.musixmatch.com

Link