Priyane Nee Enne (From "Visamayathumbathu")

പ്രിയനേ നീയെന്നെയറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിൻ വിരൽ മീട്ടിയുണരാൻ
വെറുതേ മോഹിക്കയാണോ ഞാനാം
തന്ത്രികൾ പോയൊരു വീണ

പ്രിയനേ നീയെന്നെയറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിൻ വിരൽ മീട്ടിയുണരാൻ
വെറുതേ മോഹിക്കയാണോ ഞാനാം
തന്ത്രികൾ പോയൊരു വീണ

ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ
കണ്മണി നിന്നെ ഞാൻ അറിയുന്നു
കല്പനാ ജാലകം തുറന്നു വെച്ചപ്പോൾ
കണി കണ്ട കാഴ്ചയായ് നിൻ രൂപം
പൊന്മുളം തണ്ടിൽ നിൻ ഗാന രഹസ്യം
പാൽനിലാപ്പാലയിൽ നിൻ വസന്തം
നിൻ മൊഴിയും മിഴിയും ഞാനല്ലേ

പ്രിയനേ പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം

താളില തുമ്പിലെ മഞ്ഞിളം തുള്ളികൾ
മരതക മുത്തായ് പൊഴിയുമ്പോൾ
നക്ഷത്ര വാടിയിൽ പൗർണ്ണമി കന്യക
താരക മുല്ലപ്പൂ കോർക്കുമ്പോൾ
തെന്നലിൽ നിൻ മൃദു നിശ്വാസ ഗന്ധം
മിന്നലിൽ കൈവള ചന്തം
നിന്നഴകും കവിതയും ഒന്നാകുന്നു

പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിൻ വിരൽ മീട്ടിയുണരാൻ
വെറുതേ മോഹിക്കയാണോ ഞാനാം
തന്ത്രികൾ പോയൊരു വീണ
ഞാനാം തന്ത്രികൾ പോയൊരു വീണ



Credits
Writer(s): Kaithapram, Ousepachan
Lyrics powered by www.musixmatch.com

Link