Nin Viral Thumbil

നിൻവിരൽ തുമ്പിൽ അണയും കണിമുകിൽ
എൻ്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ
നിൻവിരൽ തുമ്പിൽ അണയും കണിമുകിൽ
എൻ്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ
എൻ മുടിച്ചാർത്തിൽ അലയും ജലകണം
നിന്നുള്ളിലുലയും മിന്നലായ് മാറവേ

ഈ വെള്ളിമഴയിൽ എൻപാതിമെയ്യിൽ
അടരുന്ന പൂവിലെ ഇണ ചേരുമിതളായ്
ഈ വെള്ളിമഴയിൽ എൻ പാതിമെയ്യിൽ
അടരുന്ന പൂവിലെ ഇണ ചേരുമിതളായ്
പുതുമണ്ണിൽ നീയുണർന്നു
അലനുരയിൽ ആരേ നനഞ്ഞു

നിൻ ശ്വാസധാരയിൽ കുറുകും മൗനവും
എൻ വ്രീലാർദ്രമാം ചുണ്ടിൻ സ്പന്ദവും
നിൻ ശ്വാസധാരയിൽ കുറുകും മൗനവും
എൻ വ്രീലാർദ്രമാം ചുണ്ടിൻ സ്പന്ദവും
തണുവണിക്കൈകൾ ചേർക്കും
പുലർനിലാവിൽ അരുകിൽ ആരോ

നിൻവിരൽ തുമ്പിൽ അണയും കണിമുകിൽ
എൻ്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ



Credits
Writer(s): Ratheesh Vegha, Menon Anoop
Lyrics powered by www.musixmatch.com

Link