Amme Amme

അമ്മേ അമ്മേ കണ്ണീര് തെയ്യം തുള്ളും
നെഞ്ചില് തീയായി നോവായി ആടിത്തളര്
മീനം പൊള്ളും വേനല്ത്തോറ്റം കൊല്ലും
മണ്ണില് തീയായി പൊയ്യായി മാരി ചൊരിയ്

ചടുലനടനമോട് ചുടലനടുവിലിടി
പടഹമിടയുമാറ്
ഉടലുമുയിരുദേഹി കനലിന്നുരുകിയൊരു
മധുരരുധിരമാട്

അമ്മേ അമ്മേ അമ്മേ

((അമ്മേ അമ്മേ കണ്ണീര് തെയ്യം തുള്ളും
നെഞ്ചില് തീയായി നോവായി ആടിത്തളര്
മീനം പൊള്ളും വേനല്ത്തോറ്റം കൊല്ലും
മണ്ണില് തീയായി പൊയ്യായി മാരി ചൊരിയ്))

കാലിടറുമ്പോഴുമെന്നേ
കാത്തരുളോന്നോരെന്നമ്മേ...
പാലൂട്ടും തിങ്കള് നീയേ
താരാട്ടും കാറ്റും നീയേ
ജീവനും നീ മായേ
പൂജയ്ക്കും ദൈവം നീയേ
പൂമൊട്ടില് തേനും നീയേ
പുണ്യവും നീ തായേ

മുടിയുണര് മധുരമുണര്
മുടിയിലുടുനിരയോടു മുടിയുണര്
നടയുണര് നടനമുണര്
നടനമൊട് കൊടുമുടിയടിയിളക്

അമ്മേ അമ്മേ അമ്മേ

((അമ്മേ അമ്മേ കണ്ണീര് തെയ്യം തുള്ളും
നെഞ്ചില് തീയായി നോവായി ആടിത്തളര്))

പാവന പൌര്ണമിയല്ലേ ...
പാപവും നീ പൊറുക്കില്ലേ.
ഭൂലോകം പോറ്റുന്നോളേ .
ധിക്കാരം തീര്ക്കുന്നോളേ
മുക്തിയും നീയല്ലേ
മുത്തോലക്കോലം കെട്ടി
തിത്തെയ്തെയ് ആടുന്നോളേ
സത്യവും നീയല്ലേ

പടിയുണര് പടയമുണര്
പടഹമോടു ടമരുകമുണരുണര്
തിനയുണര് കനകമുണര്
ചടിതി തവ കുറുമിഴിതുയിലുണര്

അമ്മേ അമ്മേ അമ്മേ

((അമ്മേ അമ്മേ കണ്ണീര് തെയ്യം തുള്ളും
നെഞ്ചില് തീയായി നോവായി ആടിത്തളര്
മീനം പൊള്ളും വേനല്ത്തോറ്റം കൊല്ലും
മണ്ണില് തീയായി പൊയ്യായി മാരി ചൊരിയ്))

((ചടുലനടനമോട് ചുടലനടുവിലിടി
പടഹമിടയുമാറ്
ഉടലുമുയിരുദേഹി കനലിന്നുരുകിയൊരു
മധുരരുധിരമാട്))

അലറി ഞെട്ടിയുണരുന്ന ഗദ്ഗദവും
അമരപാദമണിയുന്ന പട്ടളയും
ഉടലു വിട്ടുണരുമാസ്ത്തിമാലകളും
ചിറകിടുന്ന ചിതപടലുവം കൊടിയും
ഇടയുമസ്ത്ര നടനമാടു പൊന്നമ്മേ.



Credits
Writer(s): Jayachandran M, Ramesan Nair S
Lyrics powered by www.musixmatch.com

Link