Indhulekha Than - From "Anaadha"

ഇന്ദുലേഖതൻ പൊൻ കളിതോണിയിൽ
ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ

ഇന്ദുലേഖതൻ പൊൻ കളിതോണിയിൽ
ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ
നിദ്രാസമുദ്രത്തിൻ തീരത്തു നമ്മുടെ
നിശ്ചയതാംബൂലം നടന്നു

ഇന്ദുലേഖതൻ പൊൻ കളിതോണിയിൽ
ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ
ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ

വെണ്മുകിൽ മാലകൾ തോരണം കെട്ടിയ
സുന്ദരവാസന്ത മണ്ഡപത്തിൽ
വെണ്മുകിൽ മാലകൾ തോരണം കെട്ടിയ
സുന്ദരവാസന്ത മണ്ഡപത്തിൽ
ജാതിയും മുല്ലയും പൂമഴ പൊഴിച്ചപ്പോൾ
ജാതിയും മുല്ലയും പൂമഴ പൊഴിച്ചപ്പോൾ
ജാതകം കൈമാറി നമ്മൾ

ഇന്ദുലേഖതൻ പൊൻ കളിതോണിയിൽ
ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ
ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ

വാനവും ഭൂമിയും സാക്ഷികളായ് നിന്നു
വാരിധി തരംഗങ്ങൾ കുരവയിട്ടു
വാനവും ഭൂമിയും സാക്ഷികളായ് നിന്നു
വാരിധി തരംഗങ്ങൾ കുരവയിട്ടു
മോദബാഷ്പത്തിന്റെ വൈഡൂര്യം പതിച്ചുള്ള
മോദബാഷ്പത്തിന്റെ വൈഡൂര്യം പതിച്ചുള്ള
മോതിരം കൈമാറി നമ്മൾ

ഇന്ദുലേഖതൻ പൊൻ കളിതോണിയിൽ
ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ
ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ



Credits
Writer(s): P. Bhaskaran, M S Baburaj
Lyrics powered by www.musixmatch.com

Link