Aadhiyusha Sandhya

ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആദിസർഗ്ഗതാളമാർന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ

ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാദ ഗംഗയൊഴുകി വന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ

ആരിവിടെ കൂരിരുളിന് മടകള് തീർത്തൂ
ആരിവിടെ തേൻ കടന്നല്ക്കൂടു തകർത്തൂ
ആരിവിടെ കൂരിരുളിന് മടകള് തീർത്തൂ
ആരിവിടെ തേൻ കടന്നല്ക്കൂടു തകർത്തൂ
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമലതൻ മൗനമുടച്ചൂ

സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ

ഏതു കൈകള് അരണിക്കോല് കടഞ്ഞിരുന്നൂ
ചേതനയില് അറിവിൻ്റെ അഗ്നിയുണര്ന്നു
ഏതു കൈകള് അരണിക്കോല് കടഞ്ഞിരുന്നൂ
ചേതനയില് അറിവിൻ്റെ അഗ്നിയുണര്ന്നു

സൂര്യതേജസ്സാര്ന്നവര്തന് ജീവനാളംപോല്
നൂറുമലര്വാകകളില് ജ്വാലയുണര്ന്നൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

ആദിയുഷഃസന്ധ്യ പൂത്തതിവിടെ (ആദിയുഷഃസന്ധ്യ പൂത്തതിവിടെ)
ആഹാ ആദിസർഗ്ഗതാളമാർന്നതിവിടെ (ആദിസർഗ്ഗതാളമാർന്നതിവിടെ)
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാദ ഗംഗയൊഴുകി വന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ (ആദിയുഷഃസന്ധ്യ പൂത്തതിവിടെ)
ആഹാ ആദിസർഗ്ഗതാളമാർന്നതിവിടെ (ആദിസർഗ്ഗതാളമാർന്നതിവിടെ)



Credits
Writer(s): Ilaiyaraaja, O.n.v. Kurup
Lyrics powered by www.musixmatch.com

Link